കേരളത്തിന്റെ കാലുകളില്‍ ഇന്ത്യ റിലേ ഫൈനലില്‍

ബേമിംഗ്ഹാം - കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അത്‌ലറ്റിക്‌സില്‍ അത്‌ലറ്റിക്‌സില്‍ പുരുഷ 4ഃ400 റിലേയില്‍ മലയാളികള്‍ മാത്രമുള്‍പ്പെട്ട ഇന്ത്യന്‍ ടീം ഫൈനലിലേക്ക് യോഗ്യത നേടി. മുഹമ്മദ് അനസ്, നൂഹ് നിര്‍മല്‍ ടോം, അമോജ് ജേക്കബ്, അജ്മല്‍ എന്നിവരടങ്ങിയ ടീം രണ്ടാം ഹീറ്റില്‍ മൂന്നു മിനിറ്റ് 6.97 സെക്കന്റില്‍ രണ്ടാമതെത്തി. മത്സരിച്ച ടീമുകളില്‍ ആറാം സ്ഥാനത്തോടെയാണ് അവര്‍ ഫൈനലില്‍ സ്ഥാനം പിടിച്ചത്. 
വനിതാ ലോംഗ്ജമ്പില്‍ മലയാളി താരം ആന്‍സി സോജന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 6.25 മീറ്ററുമായി യോഗ്യതാ റൗണ്ടില്‍ പതിമൂന്നാം സ്ഥാനത്തായിരുന്നു ആന്‍സി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജിയും നിരാശപ്പെടുത്തി. 13.18 സെക്കന്റില്‍ രണ്ടാം ഹീറ്റില്‍ നാലാം സ്ഥാനത്തായി. 

Latest News