Sorry, you need to enable JavaScript to visit this website.

ബാഡ്മിന്റണില്‍ അനായാസ ജയങ്ങള്‍

ബേമിംഗ്ഹാം - കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ബാഡ്മിന്റണില്‍ മുന്‍ ലോക ചാമ്പ്യന്‍ പി.വി സിന്ധുവും മുന്‍ ലോക ഒന്നാം നമ്പര്‍ കിഡംബി ശ്രീകാന്തും സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. സിന്ധു ഉഗാണ്ടയുടെ ഹുസിന കോബുഗാബെയെ 21-10, 21-9 നും ശ്രീകാന്ത് ശ്രീലങ്കയുടെ ദുമീന്ദു അഭയവിക്രമയെ 21-9, 21-12 നും അനായാസം മറികടന്നു. വനിതാ ഡബ്ള്‍സില്‍ മൗറിഷ്യസിന്റെ ല്യൂംഗ് ഫോര്‍ സാംഗ്-ഗണേഷ മുംഗ്ര ജോഡിയെ 21-2, 21-4 ന് 
തകര്‍ത്ത് മലയാളി താരം ട്രീസ ജോളി-ദേശീയ കോച്ച് പുല്ലേല ഗോപിചന്ദിന്റെ മകള്‍ ഗായത്രി ഗോപിചന്ദ് സഖ്യം ക്വാര്‍ട്ടറിലെത്തി. 

Latest News