Sorry, you need to enable JavaScript to visit this website.

ഗുസ്തിയില്‍ ഇന്ത്യxപാക്കിസ്ഥാന്‍ ഫൈനല്‍

ബേമിംഗ്ഹാം - കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗുസ്തി മത്സരങ്ങളില്‍ ഇന്ത്യന്‍ മെഡല്‍ക്കൊയ്ത്തിന് കളമൊരുങ്ങി. നാല് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തി. പുരുഷന്മാരുടെ 86 കിലൊ വിഭാഗത്തില്‍ ദീപക് പൂനിയയും 65 കിലൊ വിഭാഗത്തില്‍ ബജ്‌റംഗ് പൂനിയയും ഫൈനലിലെത്തി. ദീപക് നിലവിലെ ചാമ്പ്യന്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമുമായാണ് പൊരുതുക. വനിതകളുടെ 62 കിലൊ വിഭാഗത്തില്‍ സാക്ഷി മാലിക്കും 57 കിലൊ വിഭാഗത്തില്‍ അന്‍ഷു മാലിക്കും ഫൈനലിലെത്തി. കഴിഞ്ഞ രണ്ടു തവണ ചാമ്പ്യനായ നൈജീരിയയുടെ ഒദുനായൊ അദകുറായെയുമായാണ് അന്‍ഷു ഫൈനലില്‍ പൊരാടുക. പുരുഷന്മാരുടെ 125 കിലൊ വെങ്കല മെഡല്‍ മത്സരത്തില്‍ മോഹിത് ഗ്രേവാളും വനിതകളുടെ 68 കിലൊ വെങ്കല മെഡല്‍ മത്സരത്തില്‍ ദിവ്യ കക്രാനും ഇറങ്ങും. 
 

Latest News