Sorry, you need to enable JavaScript to visit this website.

അവനെ കൈയിലെടുത്തപ്പോള്‍ അറിയാം -വിമര്‍ശകര്‍ക്കെതിരെ ശ്രീശങ്കറിന്റെ അച്ഛന്‍

ബേമിംഗ്ഹാം - കോയമ്പത്തൂരിലെ കുപ്പുസ്വാമി നായിഡു ഹോസ്പിറ്റലില്‍ ഡോ. സുമ നടരാജന്‍ പുലര്‍ച്ചെ 1.20 ന് കൈയില്‍ തന്നതു മുതല്‍ അവരെ എനിക്കറിയാം. എന്നിട്ടും അവന്‍ വേറെ കോച്ചിനെ കണ്ടെത്തണമെന്ന് അവര്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ് - ശ്രീശങ്കര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയപ്പോള്‍ അച്ഛന്‍ മുരളി അടക്കിവെച്ച രോഷമെല്ലാം തുറന്നു പുറത്തിട്ടു. ടോക്കിയൊ ഒളിംപിക്‌സില്‍ ശ്രീശങ്കര്‍ നിരാശപ്പെടുത്തിയതു മുതല്‍ പരിശീലക സ്ഥാനത്തു നിന്ന് മുരളിയെ മാറ്റണമെന്ന് ആവശ്യമുയരുന്നുണ്ട്. 
365 ദിവസവും 24 മണിക്കൂറും ഞാന്‍ അവന്റെ കൂടെയുണ്ട്. മറ്റു കോച്ചുമാര്‍ വരും പോവും -മുരളി പറഞ്ഞു. പരിശീലക സ്ഥാനത്തു നിന്ന് മാറാതെ മുരളി മകന്റെ ഭാവി തുലക്കുകയാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. മുരളിയുടെ കോച്ചിംഗിലാണ് ശ്രീശങ്കര്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്തത്. ഇന്റര്‍നാഷനല്‍ മത്സരങ്ങളുണ്ടാവുമ്പോള്‍ ജോലി ലീവെടുത്താണ് കൂടെ പോവാറെന്ന് മുരളി പറഞ്ഞു. 
കഴിഞ്ഞ വര്‍ഷം മുരളി ദേശീയ ക്യാമ്പിലെ കോച്ചുമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. അതോടെ ജോലിയില്‍ നിന്ന് 260 ദിവസം ലീവെടുക്കേണ്ടി വന്നുവെന്നും ശമ്പളവും മറ്റുമായി 12 ലക്ഷത്തോളം രൂപ നഷ്ടം വന്നു. അതിലൊന്നും പരിഭവമില്ല. അവന്‍ മെഡല്‍ നേടുന്നതിലാണ് കാര്യം. ഈ വര്‍ഷം മാത്രം ചുരുങ്ങിയത് 20 തവണയെങ്കിലും ശ്രീശങ്കര്‍ എട്ടു മീറ്ററിലേറെ ചാടിയതായി മുരളി ചൂണ്ടിക്കാട്ടി.  

Latest News