Sorry, you need to enable JavaScript to visit this website.

ഇഖാമ നഷ്ടപ്പെട്ടാൽ പകരം ലഭിക്കാൻ എന്തു ചെയ്യണം

ചോദ്യം: എന്റെ ഇഖാമ കാർഡ് നഷ്ടപ്പെട്ടു. ഡ്യൂപ്ലിക്കേറ്റ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്. 

ഉത്തരം: പ്രവാസിക്ക് അദ്ദേഹത്തിന്റെ റസിഡന്റ് ഐഡന്റിറ്റി (ഇഖാമ) നഷ്ടപ്പെട്ടാൽ ഉടൻ തന്നെ തൊട്ടടുത്തുള്ള ജവാസാത്ത് ഓഫീസിലോ പോലീസ് സ്‌റ്റേഷനിലോ അറിയിക്കണം. ഇഖാമ നഷ്‌പ്പെട്ട് 24 മണിക്കൂറിനകമായിരിക്കണം മതിയായ കാരണങ്ങളോടെ അറിയിക്കേണ്ടത്. അതല്ലെങ്കിൽ ആയിരം റിയാൽ പിഴ നൽകേണ്ടി വരും. നിശ്ചിത സമയത്തിനകം കാരണ സഹിതം പരാതി ബോധിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ ആയിരം റിയാൽ പിഴ നൽകിയാൽ മാത്രമാണ് ഇഖാമ ലഭിക്കുക. ഇഖാമ എങ്ങനെ, എവിടെ വെച്ചാണ് നഷ്്ടമായതെന്ന കാരണമാണ് കാണിക്കേണ്ടത്. ഇഖാമ നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടിനൊപ്പം പുതിയ ഇഖാമ കാർഡിനായുള്ള അപേക്ഷ പൂരിപ്പിച്ച് സ്‌പോൺസറുടെ കത്ത് സഹിതം ജവാസാത്ത് ഡയറക്ടർ ജനറലിനു നൽകണം. സ്‌പോൺസറുടെ കത്തിൽ അദ്ദേഹത്തിന്റെ ഒപ്പും സീലും ഉണ്ടായിരിക്കണം. 
ഡ്യൂപ്ലിക്കേറ്റ് ഇഖാമക്കായുള്ള അപേക്ഷ ഫോറം ജവാസാത്ത് സൈറ്റായ www.gov.sa ൽ നിന്നു ലഭിക്കും. ഇഖാമ പുതുക്കേണ്ട സമയമായിട്ടുണ്ടെങ്കിൽ സദാദ് പെയ്‌മെന്റ് വഴി പുതുക്കുന്നതിനുള്ള ഫീസ് കൂടി അടയ്‌ക്കേണ്ടതുണ്ട്. ജവാസാത്ത് സിസ്റ്റത്തിൽ വിരലടയാളം അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അതും ചെയ്തിരിക്കണം. രണ്ട് ഫോട്ടോ സഹിതമാണ് അപേക്ഷ നൽകേണ്ടത്. വിദേശ തൊഴിലാളിയുടെ ഇഖാമയാണ് നഷ്ടപ്പെട്ടതെങ്കിൽ സ്‌പോൺസറുടെ കത്താണ് വേണ്ടത്. അതേ സമയം ആശ്രിത ഇഖാമയിലുള്ള കുടുംബാംഗങ്ങളുടെ ഇഖാമയാണ് നഷ്ടപ്പെട്ടതെങ്കിൽ സ്‌പോൺസറായ വിദേശ തൊഴിലാളിയായിരിക്കണം കത്തു തയാറാക്കി ജവാസാത്തിനു നൽകേണ്ടത്. 


കേടുപാട് സംഭവിച്ച ഇഖാമ മാറ്റാൻ

ചോദ്യം: എന്റെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ വ്യക്തമല്ലാത്ത രീതിയിൽ നശിച്ചു പോയിരിക്കുന്നു. ഇതു മാറ്റി പുതിയത് ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?

ഉത്തരം: ഇഖാമ നഷ്ടപ്പെടുന്നതും കേടുപാട് സംഭവിച്ച് മാറ്റിയെടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. രണ്ടിനും ഡ്യൂപ്ലിക്കേറ്റ് ഇഖാമക്കു വേണ്ടിയുള്ള അപേക്ഷ നൽകണം. ഇതിനായി ജവാസാത്തിന് നിശ്ചിത ഫോറം പൂരിപ്പിച്ചു നൽകണം. ഇതോടൊപ്പം വെളുത്ത ബാക്ഗ്രൗണ്ടോടു കൂടിയ രണ്ടു ഫോട്ടോകളും നൽകണം. ഇഖാമയുടെ കോപ്പിയും കേടുപാട് സംഭവിച്ച ഇഖാമയും പാസ്‌പോർട്ടും  ഇഖാമ പുതുക്കേണ്ട ഫീസും സഹിതമാണ് ജവാസാത്തിന് അപേക്ഷ നൽകേണ്ടത്.  

Latest News