Sorry, you need to enable JavaScript to visit this website.

രണ്‍ബീര്‍ കപൂറിന്റെ സിനിമ സെറ്റില്‍  വന്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

മുംബൈ-ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ തീ പിടുത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മനീഷ് എന്ന 32 കാരനാണ് പൊള്ളലേറ്റ് മരിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്ന് കൂപ്പര്‍ ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി.
മുംബൈ  അന്ധേരിയില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ എട്ട് യൂണിറ്റുകള്‍ എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. രാത്രി 10. 30 ഓടെയാണ് തീ പൂര്‍ണമായി അണക്കാനായത്. തീപിടിയ്ക്കാനുള്ള കാരണം വ്യക്തമല്ല. തീ കത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.അന്ധേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് അടുത്തുള്ള ചിത്രകൂട് ഗ്രൗണ്ടിലായിരുന്നു സിനിമയുടെ സെറ്റ്. പാട്ട് ചിത്രീകരിക്കാനാണ് സെറ്റിട്ടത്. അപകടസമയത്ത് താരങ്ങള്‍ സെറ്റിലുണ്ടായിരുന്നില്ല. അടുത്ത ആഴ്ച മുംബൈ ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ തീപിടുത്തത്തെ തുടര്‍ന്ന് ഷൂട്ടിങ് മാറ്റിവച്ചു
 

Latest News