പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു, വീട്ടില്‍ പോകാന്‍ മടിച്ചിരുന്നുവെന്ന് പോലീസ്

തിരുവള്ളൂര്‍- തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിനോട് ചേര്‍ന്നുള്ള ഹോസ്റ്റല്‍ മുറിയില്‍ പന്ത്രണ്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവള്ളൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പോലീസ് പറഞ്ഞു.
കനത്ത പോലീസ് സുരക്ഷക്കിടയിലും സ്‌കൂള്‍ പരിസരത്ത്  നാട്ടുകാരും രക്ഷിതാക്കളുടെയും പ്രതിഷേധം തുടരുകയാണ്. ജില്ലയിലെ കിലാച്ചേരി വില്ലേജിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണെന്ന് പോലീസ് പറഞ്ഞു.


രാവിലെ പെണ്‍കുട്ടികള്‍ സ്‌കൂളിലേക്ക് പുറപ്പെട്ടപ്പോള്‍ താന്‍ വരാന്‍ വൈകുമെന്ന് പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പിന്നീട് ജീവനക്കാര്‍ ഹോസ്റ്റല്‍ മുറിയില്‍ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  
സ്‌കൂള്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും പ്രാഥമിക അന്വേഷണത്തില്‍ ഹോസ്റ്റലില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
 ഒരു മാസമായി പെണ്‍കുട്ടി വീട്ടില്‍ പോയിരുന്നില്ലെന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ പറഞ്ഞു. കുറച്ച് മാസങ്ങളായി പെണ്‍കുട്ടി  വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മപ്പേട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.  സ്‌കൂള്‍ ജീവനക്കാരെയും ഹോസ്റ്റല്‍ വാര്‍ഡനെയും ചോദ്യം ചെയ്തിട്ടുണ്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ  സഹോദരി ഗായത്രിയും സഹോദരന്‍ പടയപ്പയും പറഞ്ഞു,
ജൂലൈ 24ന് രാത്രി പോലും അവള്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നുവെന്നും  സാധാരണ നിലയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.


പിന്നീട് അമ്മയാകാന്‍ അണ്ഡം         

സൂക്ഷിക്കണം; അവിവാഹിത

കോടതിയില്‍ തോറ്റു
 


 

Latest News