Sorry, you need to enable JavaScript to visit this website.

ദുബായില്‍ 2,000 റസിഡന്‍ഷ്യല്‍ ലാന്‍ഡ് പ്ലോട്ടുകള്‍ അനുവദിക്കുന്നു

ദുബായ്- ഉമ്മുനഹദ് ഫോര്‍ത്ത് ഏരിയയില്‍ 2,000 റസിഡന്‍ഷ്യല്‍ ലാന്‍ഡ് പ്ലോട്ടുകള്‍ ഉടന്‍ അനുവദിക്കുന്നതിന് ദുബായ് കിരീടാവകാശിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി അംഗീകാരം നല്‍കി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണിത്.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായുളള സമിതിയാണ് വികസനത്തിനും പൗരന്മാരുടെ കാര്യത്തിനും വേണ്ടിയുള്ള ഈ തുക അനുവദിച്ചത്. 'പൗരന്മാരുടെ എല്ലാ ആവശ്യങ്ങളും നല്‍കുന്നതിനും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി ഞങ്ങള്‍ ഭവന പദ്ധതി ഫയലുകള്‍ തുടര്‍ച്ചയായി പരിഗണിക്കുന്നു- ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

മസ്‌കാനി ആപ്പ് വഴി മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റില്‍ നിന്ന് അംഗീകാരം നേടിയ അര്‍ഹരായ പൗരന്മാര്‍ക്ക് ജൂലൈ 27 ബുധനാഴ്ച മുതല്‍ പ്ലോട്ടുകള്‍ വിതരണം ചെയ്യും. പൗരന്മാരെ അവര്‍ക്ക് അനുയോജ്യമായ പ്ലോട്ടുകളുടെ സൈറ്റുകള്‍ തിരഞ്ഞെടുക്കാന്‍ ആപ്പ് അനുവദിക്കുന്നു.

 

Latest News