യു.എ.ഇയില്‍ മൂന്ന് മങ്കിപോക്‌സ് രോഗബാധ കൂടി സ്ഥിരീകരിച്ചു, ജാഗ്രതക്ക് നിര്‍ദേശം

അബുദാബി- യു.എ.ഇയില്‍ മൂന്ന് പുതിയ മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവരും മുന്‍കരുതല്‍, സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു. രോഗബാധിതരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സയും നിരീക്ഷണവും ആരംഭിക്കുകയെന്നതാണ് യു.എ.ഇയുടെ നയം.
വലിയ ആള്‍ക്കൂട്ടത്തിലും യാത്ര ചെയ്യുമ്പോഴും ജാഗത്ര പുലര്‍ത്താനാണ് മന്ത്രാലയം സദ്വേശികകള്‍ക്കും വിദേശികള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം.
എല്ലാ പകര്‍ച്ചവ്യാധികളും നേരിടാന്‍ ആരോഗ്യ മേഖലയെ സജ്ജമാക്കുന്നതിന് നടപടികള്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. രോഗികളുമായി സമ്പര്‍ക്കത്തിലാകുന്നവരെ നിരീക്ഷണത്തിലാക്കുമെന്നും രോഗബാധിതരുടെ ചികിത്സ ഉറപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു. അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും യു.എ.ഇയിലെ ഔദ്യോഗിക വൃത്തങ്ങളില്‍നിന്നുതന്നെ വിവരങ്ങള്‍ തേടണമെന്നും മന്ത്രാലയം പൊതുജനങ്ങളെ ഉണര്‍ത്തി.

 

Latest News