Sorry, you need to enable JavaScript to visit this website.

ആവേശാന്ത്യം നദാല്‍ സെമിയില്‍

 

വനിതാ സെമി
ഹാലെപ്xറിബാകീന
ജബൂര്‍xമരിയ

പുരുഷ സെമി
നോവക്Xനോറി
നദാല്‍Xകിര്‍ഗിയോസ്


ലണ്ടന്‍ - വിംബിള്‍ഡണിന്റെ വനിതാ വിഭാഗത്തില്‍ അവശേഷിക്കു ഏക ഗ്രാന്റ്സ്ലാം ചാമ്പ്യന്‍ സിമോണ ഹാലെപ് സെമി ഫൈനലിലേക്ക് മുന്നേറി. 2019 ലെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ 6-2, 6-4 ന് അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ തകര്‍ത്തു. ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് റുമാനിയക്കാരി സെമിയില്‍ സ്ഥാനം പിടിച്ചത്. മുന്‍ ലോക ഒന്നാം നമ്പറായ ഹാലെപ് ഇപ്പോള്‍ പതിനാറാം സീഡാണ്. നാലു തവണ അനിസിമോവയുടെ സെര്‍വ് ഭേദിച്ച ഹാലെപ് ഒരു മണിക്കൂറിനകം വിജയം കണ്ടു. 2018 ലെ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ കൂടിയാണ് ഹാലെപ്. 
റഷ്യയില്‍ ജനിച്ച കസാഖിസ്ഥാന്റെ എലീന റിബാഖീനയുമായാണ് ഹാലെപ് സെമി ഫൈനലില്‍ ഏറ്റുമുട്ടുക. ഗ്രാന്റ്സ്ലാം സെമിയിലെത്തുന്ന ആദ്യ കസാഖിസ്ഥാന്‍കാരിയായി റിബാഖീന. ക്വാര്‍ട്ടറില്‍ ഇരുപത്തിമൂന്നുകാരി മൂന്നു സെറ്റില്‍ ഓസ്‌ട്രേലിയയുടെ ആയ്‌ല ടോംല്യനോവിച്ചിനെ തോല്‍പിച്ചു (4-6, 6-2, 6-3). റിബാഖിന 2018 ലാണ് കസാഖിസ്ഥാന്‍ പൗരത്വമെടുത്തത്. തുനീഷ്യയുടെ ഒനിസ് ജബൂര്‍ ഗ്രാന്റ്സ്ലാം സെമിയിലെത്തുന്ന ആദ്യ അറബ് വനിതയായി. ആദ്യ നഷ്ടപ്പെട്ട ശേഷം മേരി ബൂസ്‌കോവയെ രണ്ടാം സീഡ് തോല്‍പിച്ചു (3-6, 6-1, 6-1). രണ്ടു മക്കളുടെ അമ്മയായ തതിയാന മരിയയുമായി ജബൂര്‍ സെമി കളിക്കും. മരിയ മൂന്നു സെറ്റില്‍ യൂള്‍ നീമിയറെ കീഴടക്കി (4-6, 6-2, 7-5). 
ഓസ്‌ട്രേലിയയുടെ വികൃതിപ്പയ്യന്‍ നിക് കിര്‍ഗിയോസ് ആദ്യമായി വിംബിള്‍ഡണ്‍ സെമി ഫൈനലിലെത്തി. ചിലെയുടെ ക്രിസ്റ്റ്യന്‍ ഗാരിനെ നേരിട്ടുള്ള സെറ്റുകളില്‍ കിര്‍ഗിയോസ് തോല്‍പിച്ചു. സ്‌കോര്‍: 6-4, 6-3, 7-5 (7-5). ലോക നാല്‍പതാം നമ്പറായ കിര്‍ഗിയോസ് ആദ്യമായാണ് ഒരു ഗ്രാന്റ്സ്ലാമില്‍ ആദ്യ നാലിലെത്തുന്നത്. 
അഞ്ച് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തില്‍ ലോക പതിനാലാം നമ്പര്‍ ടയ്‌ലര്‍ ഫ്രിറ്റ്‌സിനെ തോല്‍പിച്ച റഫായേല്‍ നദാലുമായാണ് കിര്‍ഗിയോസ് സെമി കളിക്കുക. ആദ്യ സെറ്റും മൂന്നാം സെറ്റും ജയിച്ച ഫ്രിറ്റ്‌സ് അട്ടിമറിയുടെ പ്രതീതി സൃഷ്ടിച്ചെങ്കിലും നദാല്‍ ശക്തമായി തിരിച്ചുവന്നു. സ്‌കോര്‍: 3-6, 7-5, 3-6, 7-5, 7-6 (10-4)
 

Latest News