Sorry, you need to enable JavaScript to visit this website.

ആദ്യ പത്തില്‍ നിന്ന് കോലി പുറത്ത്, റിഷഭിന് കുതിപ്പ്

ദുബായ് - ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ബാറ്റിംഗ് റാങ്കിംഗില്‍ റിഷഭ് പന്ത് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനത്ത് നില ഭദ്രമാക്കി. ജോണി ബെയര്‍സ്‌റ്റോയും ആദ്യ പത്തിലെത്തി. റൂട്ടിന് കരിയര്‍ ബെസ്റ്റായ 923 റാങ്കിംഗ് പോയന്റായി. വിരാട് കോലി ആദ്യ പത്തില്‍ നിന്ന് പുറത്തായി. 13ാം സ്ഥാനത്താണ് ഇപ്പോള്‍. 2016 നു ശേഷം ആദ്യമായാണ് ആദ്യ പത്തില്‍ കോലി ഇല്ലാത്തത്. 
റൂട്ട് ടെസ്റ്റ് ചരിത്രത്തില്‍ ഉയര്‍ന്ന റാങ്കുള്ള ബാറ്റര്‍മാരില്‍ പത്തൊമ്പതാം സ്ഥാനത്തെത്തി. മാര്‍നസ് ലാബുഷൈന്‍, സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), ബാബര്‍ അസം (പാക്കിസ്ഥാന്‍) എന്നിവരാണ് റിഷഭിന് മുന്നില്‍. 

Latest News