കിവീസ് ക്രിക്കറ്റില്‍ സ്ത്രീ-പുരുഷ സമത്വം

വെല്ലിംഗ്ടണ്‍ - ന്യൂസിലാന്റില്‍ ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും വനിതാ താരങ്ങളുടെ പ്രതിഫലം പുരുഷന്മാരുടേതിന് തുല്യമാക്കി. വനിതാ താരങ്ങളുടെ പ്രതിഫലത്തുകയില്‍ ഇതോടെ ഗണ്യമായ വര്‍ധനയുണ്ടാവും. ഐതിഹാസികമാണ് ന്യൂസിലാന്റിന്റെ തീരുമാനം. ഒരു ഇന്റര്‍നാഷനല്‍ ഏകദിനം കളിച്ചാല്‍ 4000 ഡോളറും ട്വന്റി20 കളിച്ചാല്‍ 2500 ഡോളറും ടെസ്റ്റിന് 10,250 ഡോളറുമാണ് മാച്ച് ഫീസ്. ഒരു ന്യൂസിലാന്റ് ഡോളര്‍ ഏതാണ്ട് 50 രൂപയാണ്. 
എങ്കിലും പുരുഷ, വനിതാ കളിക്കാരുടെ വാര്‍ഷിക വരുമാനത്തില്‍ വന്‍ വ്യത്യാസമുണ്ടാവും. ഉയര്‍ന്ന റാങ്കുള്ള കളിക്കാരിക്ക് വര്‍ഷം 1.63 ലക്ഷം ഡോളറും 17ാം റാങ്കുകാരിക്ക് 1.42 ലക്ഷം ഡോളറും വര്‍ഷം സമ്പാദിക്കാം. എന്നാല്‍ മുന്‍നിര പുരുഷ താരത്തിന് വര്‍ഷം അഞ്ച് ലക്ഷത്തിലേറെ ഡോളര്‍ ലഭിക്കും. 

Latest News