Sorry, you need to enable JavaScript to visit this website.

95-0, 91-1, അവിശ്വസനീയ ജയങ്ങള്‍ അന്വേഷിക്കുന്നു

ഫ്രീടൗണ്‍ - ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗിലെ രണ്ട് മത്സരങ്ങളിലെ അവിശ്വസനീയ വിജയം സിയറാലിയോണ്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അന്വേഷിക്കും. ഗള്‍ഫ് എഫ്.സി 91-1 ന് കോക്വിമ ലെബനോനെയും കഹൂല റെയ്‌ഞ്ചേഴ്‌സ് 95-0 ന് ലുന്‍ബേബു യുനൈറ്റഡിനെയുമാണ് തോല്‍പിച്ചത്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌കോര്‍ലൈനുകളിലൊന്നാണ് ഇത്. 
2002 ല്‍ മഡഗാസ്‌കര്‍ ലീഗില്‍ എ.എസ് അഡീമ 149-0 ന് എസ്.ഒ എമിര്‍നെയെ തോല്‍പിച്ചതാണ് റെക്കോര്‍ഡ്. റഫറിയുടെ ഒരു വിധിയില്‍ പ്രതിഷേധിച്ച് എമിര്‍നെ കളിക്കാര്‍ സ്വന്തം പോസ്റ്റില്‍ തുടരെ ഗോളടിക്കുകയായിരുന്നു. 

Latest News