Sorry, you need to enable JavaScript to visit this website.

അഞ്ച് ഭാഷകളിലെത്തുന്ന 'ഗംഭീരം'; ലിറിക്കല്‍ വീഡിയോ റിലീസായി 

കൊച്ചി- സിനിമക്കാരന്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ സി രാമചന്ദ്രന്‍ നിര്‍മ്മിച്ച് നിതീഷ് നീലന്‍ കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗംഭീരം'. ചിത്രത്തിലെ മലയാളി കൂത്ത് എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ റിലീസായി. 

ചിത്രത്തില്‍ സംവിധായകനായ നിതീഷ് നീലന്‍ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ മുതല്‍മുടക്കിലുള്ള സിനിമ എന്ന പ്രത്യേകത കൂടി 'ഗംഭീര'ത്തിനുണ്ട്.

ഈ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നന്ദു ആണ്. സംഗീതവും വരികളും സംവിധായകന്‍ കൂടിയായ നിതീഷ് നീലന്റേത് തന്നെയാണ്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നിതീഷ് നീലനെ കൂടാതെ സോണിയ പെരേര, ബോളിവുഡ് താരം ഇഷാ യാദവ്, ഷൈന്‍ സി ജോര്‍ജ്, ബിലാസ് ചന്ദ്രഹസന്‍, വിജേഷ് ലീ, വസുദേവ് പട്രോട്ടം എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. അഞ്ചു ഭാഷകളിലാണ് ഈ സിനിമ റിലീസ്സിനൊരുങ്ങുന്നത്. 

ഫ്രിടോള്‍ മേക്കുന്നേല്‍ ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റിംഗ്: പ്രമോദ്, വി.എഫ്.എക്‌സ്: സന്ദീപ് ഫ്രാഡിയന്‍, ആക്ഷന്‍: വിപിന്‍ ദ്രോണാ, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: അമല്‍രാജ് ആന്റ് അഭിഷേക്, ആര്‍ട്ട്: സി. മോന്‍ വയനാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അഷറഫ് പഞ്ഞാറ, പ്രൊജക്ട് മാനേജര്‍: നയന്‍ദാസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രസാദ് വേണു, വസ്ത്രാലങ്കാരം: വിഷ്ണു അനില്‍കുമാര്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കൊറിയോഗ്രാഫര്‍: വിനീഷ് ഇ വി, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ് ആന്റ് സാജ്, മ്യൂസിക് പാര്‍ട്ണര്‍: സത്യം ഓഡിയോസ്, പി.ആര്‍.ഒ: പി. ശിവപ്രസാദ്.

Latest News