Sorry, you need to enable JavaScript to visit this website.

ലാസ്റ്റ് വിംബിള്‍ഡണില്‍ സാനിയ സെമിയില്‍

വിംബിള്‍ഡണ്‍ - കരിയറിലെ അവസാന വിംബിള്‍ഡണില്‍ സാനിയ മിര്‍സ മിക്‌സഡ് ഡബ്ള്‍സില്‍ സെമി  ഫൈനലിലെത്തി. സാനിയയും ക്രൊയേഷ്യന്‍ കൂട്ടാളി മറ്റെ പാവിച്ചും ക്വാര്‍ട്ടറില്‍ നാലാം സീഡ് ഗബ്രിയേല ദോബ്രോവ്‌സ്‌കി-ജോണ്‍ പിയേഴ്‌സ് ജോഡിയെ 6-4, 3-6, 7-5 ന് തോല്‍പിച്ചു. ആദ്യമായാണ് സാനിയ മിക്‌സഡില്‍ വിംബിള്‍ഡണ്‍ സെമിയിലെത്തുന്നത്. 
ആറാം സീഡായ സാനിയയും പാവിച്ചും സെമിയില്‍ രണ്ടാം സീഡ് ഡിസയറെ ക്രോസിക്-നീല്‍ സ്‌കൂപ്‌സി സഖ്യത്തെയോ ഏഴാം സീഡ് യെലേന ഓസ്റ്റാപെങ്കൊ-റോബര്‍ട് ഫറ ജോഡിയെയോ നേരിടും. 
സാനിയ-പാവിച് സഖ്യം ഓപണിംഗ് റൗണ്ടില്‍ നടേല സലാമിദ്‌സെ-ഡേവിഡ് ഹെര്‍ണാണ്ടസ് ജോഡിയെ 6-4, 3-6, 7-6 (10-3) ന് തോല്‍പിച്ചു. രണ്ടാം റൗണ്ടില്‍ നേരിടേണ്ട ഇവാന്‍ ദോദിഗും ലതീഷ ചാനും പിന്മാറി. വനിതാ ഡബ്ള്‍സില്‍ ലൂസി ഹറദേക്കക്കൊപ്പം കളിച്ച സാനിയ ആദ്യ കടമ്പയില്‍ വീണിരുന്നു. വിംബിള്‍ഡണില്‍ മാര്‍ടിന ഹിന്‍ഗിസിനൊപ്പം സാനിയ 2015 ല്‍ വനിതാ ഡബ്ള്‍സ് കിരീടം നേടിയിരുന്നു.
 

Latest News