Sorry, you need to enable JavaScript to visit this website.
Friday , August   12, 2022
Friday , August   12, 2022

പരുള്‍ ചൗധരിക്ക് ദേശീയ റെക്കോര്‍ഡ്

ലോസ്ആഞ്ചലസ് - വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സ് ഒമ്പതു മിനിറ്റില്‍ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പദവി പരുള്‍ ചൗധരിക്ക് സ്വന്തം. ലോസ്ആഞ്ചലസിലെ മീറ്റില്‍ ഇരുപത്തേഴുകാരി ദേശീയ റെക്കോര്‍ഡ് തകര്‍ത്തു. എട്ട് മിനിറ്റ് 57.19 സെക്കന്റില്‍ മൂന്നാം സ്ഥാനത്താണ് പരുള്‍ ഫിനിഷ് ചെയ്തത്. ആറു വര്‍ഷം മുമ്പ് ന്യൂദല്‍ഹിയില്‍ സൂര്യ ലോഗനാഥന്‍ സ്ഥാപിച്ച ഒമ്പത് മിനിറ്റ് 4.5 സെക്കന്റായിരുന്നു നിലവിലെ റെക്കോര്‍ഡ്. ചെന്നൈയില്‍ കഴിഞ്ഞ മാസം നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പരുള്‍ സ്വര്‍ണം നേടിയിരുന്നു. 

Latest News