ദുബായ്- ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു ദുബായില്‍ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ നടത്തറ സ്വദേശി ജോഫി ജെ. നെല്ലിശേരി (37) യാണു മരിച്ചത്. 12 വര്‍ഷമായി ദുബായില്‍ ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.