ഡച്ച് ഒഫിഷ്യലുകള്‍ പീഡിപ്പിച്ചു -മുന്‍ രാജ്യാന്തര വനിതാ താരം

ആംസ്റ്റര്‍ഡാം - ഫുട്‌ബോള്‍ കളിക്കുന്ന കാലത്ത് ഡച്ച് ഫുട്‌ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ട മൂന്നു പേര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് അവരുടെ മുന്‍ വനിതാ താരം വേര പൗ. പലതവണ പരാതിപ്പെട്ടിട്ടും ഡച്ച് ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്നും അമ്പത്തൊമ്പതുകാരി ആരോപിച്ചു. സമീപകാലത്ത് ഡച്ച് പോലീസിനെയും അറിയിച്ചിരുന്നു. ഇപ്പോള്‍ അയര്‍ലന്റ് ദേശീയ ടീമിന്റെ കോച്ചാണ് പൗ. 1984-1998 കാലത്താണ് പൗ നെതര്‍ലാന്റ്‌സിനു കളിച്ചത്. പിന്നീട് ആറു വര്‍ഷത്തോളം അവരുടെ കോച്ചുമായിരുന്നു. 
2011 ല്‍ പൗ ആദ്യമായി പരാതിപ്പെട്ടപ്പോള്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കാനായില്ലെന്ന് ഡച്ച് ഫെഡറേഷന്‍ സമ്മതിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അന്വേഷണത്തിന് മുതിര്‍ന്നപ്പോള്‍ അവര്‍ താല്‍പര്യം കാട്ടിയില്ലെന്നും ഫെഡറേഷന്‍ വിശദീകരിച്ചു. 

Latest News