കുവൈത്തില്‍ ഫാമിലി വിസിറ്റ് വിസകള്‍ നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി - ഫാമിലി വിസിറ്റ് വിസകളും ടൂറിസ്റ്റ് വിസകളും അനുവദിക്കുന്നത് കുവൈത്ത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെയാണ് ഫാമിലി വിസിറ്റ് വിസകളും ടൂറിസ്റ്റ് വിസകളും നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഇത് തിങ്കളാഴ്ച മുതല്‍ നിലവില്‍വന്നു.
ഫാമിലി വിസിറ്റ് വിസകളും ടൂറിസ്റ്റ് വിസകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമാവലിയും സംവിധാനവും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇഖാമകാര്യ വിഭാഗം പരിഷ്‌കരിച്ചുവരികയാണ്. ഇക്കാര്യം കണക്കിലെടുത്താണ് ഫാമിലി വിസിറ്റ് വിസകളും ടൂറിസ്റ്റ് വിസകളും അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News