Sorry, you need to enable JavaScript to visit this website.

ഖത്തര്‍- ഫ്രാന്‍സ് വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

ദോഹ- ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണയുമായി ടെലിഫോണ്‍ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും നിക്ഷേപ സഹകരണത്തിലെ മുന്നേറ്റവുമാണ് ചര്‍ച്ച ചെയ്തത്. 

റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ സംഭാഷണത്തിലൂടെയും നയതന്ത്ര തലത്തിലും നടത്തിയ നടപടികള്‍ വിശദീകരിച്ച വിദേശകാര്യ മന്ത്രി അന്താരാഷ്ട്ര പ്രശ്നങ്ങള്‍ സമാധാനമായി പരിഹരിക്കാനും കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുന്ന തലത്തിലേക്കുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കാനും ആവശ്യപ്പെട്ടു.  

ആണവ കരാര്‍ ചര്‍ച്ചകളെ കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്ത ഇരുവിദേശകാര്യ മന്ത്രിമാരും ഇറാനുമായി പ്രാദേശിക ചര്‍ച്ച നടത്തേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. 

ലിബിയന്‍ വിഷയത്തില്‍ പൂര്‍ണ പിന്തുണ രാജ്യത്തിന് നല്കാനും സുരക്ഷാ കൗണ്‍സില്‍ പരിഹാരങ്ങള്‍ക്ക് ശ്രമിക്കാനും ലിബിയയുടെ ഐക്യവും സ്ഥിരതയും പരമാധികാരവും നിലനിര്‍ത്തിയുള്ള സമാധാനപൂര്‍ണമായ പരിഹാരമുണ്ടാകേണ്ടതിന്റെ ആവശ്യകതയും ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ചൂണ്ടിക്കാട്ടി.

Tags

Latest News