Sorry, you need to enable JavaScript to visit this website.

ജോര്‍ദാനില്‍ വിഷവാതക ടാങ്ക് നിലത്തുവീണ് ചോര്‍ന്നു, 10 മരണം, നിരവധി പേര്‍ ആശുപത്രിയില്‍

അഖബ, ജോര്‍ദാന്‍- ജോര്‍ദാനിലെ തെക്കന്‍ തുറമുഖ നഗരമായ അഖബയില്‍ തിങ്കളാഴ്ചയുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 10 പേര്‍ മരിക്കുകയും 251 പേര്‍ ആശുപത്രിയിലാകുകയും ചെയ്തതായി സര്‍ക്കാര്‍ വക്താവ് ഫൈസല്‍ അല്‍ ഷാബൂല്‍ പറഞ്ഞു.

വിഷവാതകം നിറച്ച ടാങ്ക് വീണതിനെ തുടര്‍ന്നാണ് ചോര്‍ച്ചയുണ്ടായതെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ വക്താവിനെ ഉദ്ധരിച്ച് സംസ്ഥാന വാര്‍ത്താ ഏജന്‍സി പെട്ര പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയ ശേഷം അധികൃതര്‍ പ്രദേശം അടച്ചുപൂട്ടിയതായും ചോര്‍ച്ച കൈകാര്യം ചെയ്യാന്‍ വിദഗ്ധരെ അയച്ചതായും ഡയറക്ടറേറ്റ് അറിയിച്ചു.

199 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണെന്ന് അല്‍മമലക ടിവി പറഞ്ഞു. വീടുകള്‍ക്ക്അകത്ത് നില്‍ക്കാനും ജനലുകളും വാതിലുകളും അടയ്ക്കാനും പ്രാദേശിക ആ രോഗ്യ ഉദ്യോഗസ്ഥനായ ഡോ.ജമാല്‍ ഒബെയ്ദത്ത് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സ്‌റ്റേറ്റ് ടെലിവിഷന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ, ഒരു സ്‌റ്റോറേജ് ടാങ്ക് വിഞ്ചില്‍ നിന്ന് വീഴുന്നതും കപ്പലിന്റെ ഡെക്കില്‍ ഇടിക്കുന്നതും കാണിക്കുന്നു.  മഞ്ഞ നിറത്തിലുള്ള വാതകം വായുവിലേക്ക് ഉയരുന്നതും ദൃശ്യമാണ്.

 

Latest News