വിജയ് ബാബു പലരേയും പീഡിപ്പിച്ചു  - അതിജീവിതയുടെ അഛന്‍ 

കൊച്ചി- താര സംഘടനയായ അമ്മയുടെ യോഗത്തില്‍ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്ത സംഭവത്തിനെ വിമര്‍ശനം രൂക്ഷമാവുകയാണ്. വിജയ് ബാബുവിനെ യോഗംത്തില്‍ നിന്ന് മാറ്റി നിര്‍ത്താനോ നടപടി സ്വീകരിക്കാനോ അമ്മ തയ്യാറായില്ല. വിജയ് ബാബുവിന്റെ കേസ് കോടതിയിലാണെന്നും കോടതി വിധി വരട്ടേയെന്നുമാണ് അമ്മ പറയുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വിജയ് ബാബുവിന് എതിരേയും അമ്മയ്ക്ക് എതിരേയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അതിജീവിതയുടെ അച്ഛന്‍. താരസംഘടനയായ 'അമ്മ' പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമുള്ള സംഘടന ആണെന്ന് വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി നല്‍കിയ നടിയുടെ അച്ഛന്‍ ആരോപിച്ചു. 'അമ്മ' എന്ന സംഘടനയെ കുറിച്ച് എന്ത് പറയാനാണ് എന്നും അദ്ദേഹം ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹം വിമര്‍ശിച്ചത്. ഇയാള്‍ പല പെണ്ണുങ്ങളെയും പീഡിപ്പിച്ചിട്ടുണ്ട്. പണവും സ്വാധീനവും ആളുകളും ഉള്ളവര്‍ക്ക് എന്തുമാകാം എന്നതാണ് ഇത് തെളിയിക്കുന്നത് എന്നും വിജയ് ബാബു 'അമ്മ' ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുത്തത് കാര്യം പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.


 

Latest News