കൈയില്‍ കത്തിയുമായി സുരേഷ് ഗോപി! എസ്.ജി 251 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍

സുരേഷ് ഗോപിയെ നായകനാക്കി രാഹുല്‍ രാമചന്ദ്രന്‍ ഒരുക്കുന്ന ചിത്രത്തിന്റ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്ത് വന്നത്. ഇത് വരെ പേരിട്ടിട്ടില്ലാത്ത ചിത്രം എസ്.ജി 251 എന്ന ടാഗില്‍ ആണ് അറിയപ്പെടുന്നത്. വേറിട്ട ലുക്കില്‍ ആണ് സുരേഷ് ഗോപി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. കൃതാവ് നീട്ടി വളര്‍ത്തി കൈയില്‍ കത്തിയുമായിയുള്ള താരത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
കഴിഞ്ഞ വര്‍ഷമാണ് ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. സാള്‍ട് ആന്‍ഡ് പെപ്പര്‍ ലൂക്കില്‍ ആയിരുന്നു ഫസ്റ്റ് ലുക്് പോസ്റ്ററില്‍ താരം പ്രത്യക്ഷപെട്ടത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ഒരു റിവഞ്ച് ഡ്രാമയാണ് എസ്.ജി  251. എതിറിയല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന സമീന്‍ സലിം.

 

Latest News