Sorry, you need to enable JavaScript to visit this website.

ഷമ്മി തിലകനെ 'അമ്മ' പുറത്താക്കി

കൊച്ചി- നടന്‍ ഷമ്മി തിലകനെ മലയാള താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. അച്ചടക്കസമിതിക്ക് ഷമ്മി വിശദീകരണം നല്‍കിയിരുന്നില്ല. ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണു തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മി തിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവത്തിലാണ് പുറത്താക്കല്‍ നടപടി. ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും നടന്‍ മറുപടി നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്. അമ്മ ഭാരവാഹികള്‍ക്കെതിരെ സാമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതും നടപടിക്ക് കാരണമായി. ജഗദീഷ് മാത്രമാണ് അച്ചടക്കനടപടി വേണ്ടെന്ന് വാദിച്ചത്.
 

Latest News