ദുബായിലേക്ക് വിനോദ സഞ്ചാരികളുടെ വന്‍ പ്രവാഹം

ദുബായ്- ദുബായിലേക്ക് വിനോദ സഞ്ചാരികളുടെ വന്‍ പ്രവാഹം. ഈ വര്‍ഷം മേയ് വരെ 61.7 ലക്ഷം പേര്‍ എത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. കോവിഡിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണം കൂടുന്നത്.
ദുബായ് ടൂറിസം മന്ത്രാലയം ആണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്.  ദുബായിലെ ഹോട്ടലുകളിലെ ശരാശരി ബുക്കിങ് 76% ആയിരുന്നു.

ഹോട്ടലുകളില്‍ മുറികള്‍ ബുക്ക് ചെയ്യുന്ന എണ്ണത്തില്‍ രാജ്യാന്തരതലത്തില്‍ ഒന്നാം സ്ഥാനത്താണ് ദുബായ്. ന്യൂയോര്‍ക്കില്‍ 61%, ലണ്ടനില്‍ 60% പാരിസില്‍ 57% എന്നിങ്ങനെയാണ് ഹോട്ടല്‍ ബുക്കിങ്. രാജ്യന്തര തലത്തില്‍ വിനേദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വലിയ പദ്ധതികള്‍ ആണ് ദുബായ് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാലത്തേക്കുള്ള താമസം ഒരുക്കുന്ന 60 ഹോട്ടലുകളാണ് ദുബായില്‍ പ്രര്‍ത്തിക്കുന്നത്. കൂടതെ രാജ്യത്തേക്ക് ടൂറിസ്റ്റുകളെ കൂടുതല്‍ ആയി ആകര്‍ഷിക്കാന്‍ വേണ്ടി നിരവധി പദ്ധതികളുമുണ്ട്.

 

Latest News