Sorry, you need to enable JavaScript to visit this website.

ദേശചരിത്രങ്ങളുടെ പൈതൃകം തേടി

നൂറ്റാണ്ടിനപ്പുറമുള്ള ഗ്രാമീണ ചരിത്ര വിവര ശേഖരണവുമായി കഴിഞ്ഞ ആറ് വർഷമായി സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയനാണ് അബ്ദുറഹ#്മാൻ. ആദ്യകാല ഗ്രാമീണ ഭംഗിയും ശേഷിപ്പുകളും ഗ്രാമ ജനതയുടെ ഉള്ളടക്കം വരച്ചുകാട്ടി ശ്രദ്ധ നേടിയ എഴുത്തുകാരനാണ് വടക്കാങ്ങര തടത്തിലക്കുണ്ട് സ്വദേശിയായ കുറ്റിക്കാട്ടിൽ അബ്ദുറഹ്മാൻ. മൂന്ന് പതിറ്റാണ്ടിലധികമായി റിയാദിലും ബിഷയിലും ജോലി ചെയ്തു. ഇപ്പോൾ ജിസാനിൽ സ്വന്തമായി ചെറുകിട വ്യാപാരം നടത്തുന്നതിനിടെയാണ് അവധിക്ക് നാട്ടിലെത്തിയത്.
മലയാളം ന്യൂസ് ജിസാൻ ലേഖകനായും പ്രവർത്തിക്കുന്നു.  അവധി ദിനങ്ങൾ ചരിത്ര പുസ്തക പ്രസാധനത്തിനായി ഉപയോഗിക്കുകയാണ്. വർഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിട്ട വരികൾ ദേശചരിത്രമെന്ന പേരിൽ പുസ്തകമാക്കാനുള്ള തിരക്കിലാണ്. 2016 മുതൽ എഴുതിയ കുറിപ്പുകളിൽ ദേശചരിത്രങ്ങളുമായി ബന്ധപ്പെട്ടവ എല്ലാം പൊറുക്കിയെടുത്ത് പുസ്തകത്താളുകളിലേക്കാക്കുന്ന പ്രവൃത്തിയുടെ മിനുക്കുപണിയിലാണിപ്പോൾ. ഇരുമ്പുഴി സ്വദേശി കരീം മാസ്റ്റർ തോണിക്കടവത്താണ് പുസ്തകത്തിന്റെ സാങ്കേതിക സഹായി. പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങൾ, പള്ളികൾ, സ്‌കൂളുകൾ, മദ്രസകൾ, അനാഥായലങ്ങൾ, കവലകൾ തുടങ്ങിയവയും മറ്റു പല ലേഖനങ്ങളും ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖനങ്ങളിൽ അടയാളപ്പെടുത്താൻ വിട്ടുപോയ മഹദ് വ്യക്തിത്വങ്ങൾ, ചരിത്രപ്രധാന സംഭവങ്ങൾ, ഫോട്ടോകൾ, വിട്ടുപോയ പല ചേരുവകൾ, കുട്ടിക്കാലത്ത് കണ്ട കുറ്റിയറ്റു പോയ വേഷവിധാനങ്ങൾ, കാർഷിക സംസ്‌കാരങ്ങൾ, വെള്ള തേക്ക്, ഏത്തോൻ, കന്നുപൂട്ട്, കാളപൂട്ട് മൽസരം, കൂട്ടായ്മയിൽ നിർമിക്കുന്ന ചിറകെട്ട്, പരസ്പര സഹകരണത്തോടെയുള്ള പുരകെട്ട്, കല്യാണങ്ങൾ, മറ്റു കൂടിച്ചേരലുകൾ, പരസ്പര സ്‌നേഹനിധികൾ, പഴയ സംസ്‌കാരങ്ങൾ എന്നിവ പുസ്തകത്തിന്റെ ഉള്ളടക്കമാണ്. നിഷ്‌കളങ്ക മനസ്‌കരായ പഴയകാല മനുഷ്യരെ അക്ഷരങ്ങളിൽ കോരിയിട്ടും ഒപ്പം ഗ്രാമീണ ചാരുതക്ക് അലങ്കാരമായ കുന്നുകളും ചോലകളും നീർകുഴികളും നീർചാലുകളും തോടുകളും പച്ചപ്പരവതാനി വിരിച്ച വയലോലകൾക്ക് ഒപ്പം നാട്ടുചൊല്ലുകളും അര നൂറ്റാണ്ടിനപ്പുറമുള്ള ഭാഷാ സംസ്‌കൃതി എന്നിവയും എഴുത്തിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. അയൽനാടുകളിലെ മരണപ്പെട്ട വ്യക്തികളുടെ നേർചിത്രം, ചരിത്രം എല്ലാം അബ്ദുറഹ്മാന്റെ വിവരണത്തിൽ കാണാം. മഞ്ചേരിയിൽ നിന്ന് കുടിയേറിയ കുരിക്കൾ കുടുംബത്തിലെ കണ്ണി കുറ്റിക്കാട്ടിൽ ആലി കുരിക്കളുടെയും മങ്കട ചേരിയത്തെ തേവർതൊടി ബിരിയക്കുട്ടിയുടെയും മകനാണ് അബ്ദുറഹിമാൻ. വിവരങ്ങൾക്ക് ഫോൺ: 9037 525959. 9567884340. നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Latest News