Sorry, you need to enable JavaScript to visit this website.

വിദ്യകൊണ്ടേ സമൂഹ ശാക്തീകരണം സാധ്യമാകൂ -ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

അബുദാബി- വിദ്യ കൊണ്ടുമാത്രമേ സമൂഹ ശാക്തീകരണം സാധ്യമാകൂയെന്നും നാടിന്റെ സർവതോന്മുഖ പുരോഗതിക്ക് അറിവിന്റെ പ്രസരണമാണ് ആവശ്യമെന്നും ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി പറഞ്ഞു. ആസ്പയർ-2030 ന്റെ ഭാഗമായി അബുദാബി ഹാദിയ  സംഘടിപ്പിച്ച 'സോളിലോഖി 2022' ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും പൂർവ വിദ്യാർഥി സംഘടനയായ ഹാദിയയും നിരന്തരം വിദ്യാഭ്യാസ ജാഗരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. 
യുക്തിവാദവും വിഘടനവാദവും മതനിരാസവും അർത്ഥ രഹിതമായ ചിന്താധാരകളാണ്. 
കേരളത്തിനകത്തും പുറത്തും വളരെ ശാസ്ത്രീയമായ വിദ്യാഭ്യാസ വിപ്ലവമാണ് ദാറുൽ ഹുദാ നടത്തിക്കൊണ്ടിരിക്കുന്നത്. അത് തിരിച്ചറിയുന്ന ഗൾഫ് നാടുകളിൽ നിന്നുൾപ്പെടെയുള്ള വലിയൊരു സമൂഹം ദാറുൽ ഹുദയുടെ ഈ വിദ്യാഭ്യാസ ജാഗരണ പ്രവർത്തനങ്ങളിൽ കാര്യമായി മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം വിദ്യാഭ്യാസം-അതിജീവനവും ശാക്തികരണവും എന്ന വിഷയത്തിൽ ശറഫുദ്ദീൻ ഹുദവി മുഖ്യപ്രഭാഷണവും സിംസാറുൽ ഹഖ് ഹുദവി ഉപസംഹാര ഭാഷണവും നടത്തി. കെ.പി. കബീർ ഹുദവി അധ്യക്ഷത വഹിച്ചു. പരിപാടി സയ്യിദ് പൂക്കോയ തങ്ങൾ ബാഅലവി അൽ ഐൻ ഉദ്ഘാടനം ചെയ്തു.
നീ നിന്നെ അറിയുക എന്ന സെഷനിൽ അലി അസ്ഗർ ഹുദവി ഷാർജ, സമ്പാദനം നിക്ഷേപം: ഇസ്‌ലാമിക വീക്ഷണത്തിൽ എന്ന വിഷയത്തിൽ ഫൈസൽ നിയാസ് ഹുദവി ഖത്തർ, മതനിരാസം അഥവാ യുക്തിരാഹിത്യം എന്ന വിഷയത്തിൽ അബ്ദുൽ സലാം ബാഖവി ദുബായ്, അബ്ദുൽ റശീദ് ഹുദവി ഏലംകുളം എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ സംരംഭമായ സിപെറ്റിന്റെ അംഗീകാരത്തോടെ ഹാദിയ അക്കാദമിക്കു കീഴിൽ സി.എസ്.ഇ നടത്തുന്ന ഹിമായ സി.ബി.എസ് കോഴ്‌സ്  പൂർത്തിയാക്കിയ വിദ്യാർഥികൾക്കും ഹിമായ സി.സി.ഐ.പി കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർഥിനികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണവും ആദരിക്കലും നടന്നു.
പരിപാടിയുടെ ഭാഗമായി വിവിധ വീഡിയോ പ്രദർശനങ്ങളും സി.ബി.എസ് രണ്ടാം ബാച്ച് തയാറാക്കിയ മാഗസിൻ പ്രകാശനവും പുസ്തക പ്രകാശനവും അബുദാബി സുന്നി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം മദ്രസ അഡ്മിഷൻ ഉദ്ഘാടനവും നടത്തി.
അബ്ദുറഹ്മാൻ തങ്ങൾ, അബ്ദുല്ല നദ്‌വി, അബുദാബി സുന്നി സെന്റർ പ്രസിഡന്റ് അബ്ദുൽ റഊഫ് അഹ്‌സനി, ഇസ്‌ലാമിക് സെന്റർ സെക്രട്ടറി അബ്ദുൽ സലാം ഒഴൂർ, കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് കാളിയാടൻ, എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി അഡ്വ. ശറഫുദ്ദീൻ എന്നിവർ ആശംസ നേർന്നു. യു.എ.ഇ മുൻ പ്രസിഡന്റ് ശൈഖ് ഖലീഫക്കായി പ്രത്യേക പ്രാർഥന സംഘടിപ്പിച്ചു.
അബ്ദുൽ നാസർ ഹുദവി പയ്യനാട് സ്വാഗതവും സി.എം. സുഹൈൽ ഹുദവി മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
കെ.പി. അബ്ദുൽ വഹാബ് ഹുദവി, കെ. അബ്ദുൽ മജീദ് ഹുദവി കാടാമ്പുഴ, സൈദലവി ഹുദവി നെടുങ്ങോട്ടൂർ, സജ്ജാദ് ഹുദവി, സഹീർ ഹുദവി കർണാടക, നജ്മുദ്ദീൻ ഹുദവി, മുർഷാദ് ഹുദവി, സുഹൈൽ ക്ലാരി ഹുദവി, നവാസ് വല്ലപ്പുഴ, എം.എ. മുഷ്ത്താഖ് തണ്ണീർകോട് എന്നിവർ നേതൃത്വം നൽകി.
 

Tags

Latest News