Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി മോഡി 28 ന് യു.എ.ഇയിൽ

ദുബായ്- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി 28 ന് യു.എ.ഇ സന്ദർശിക്കും. ജർമനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അവിടെ നിന്ന് യു.എ.ഇയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യു.എ.ഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ വിയോഗത്തിൽ അനുശോചനം അർപ്പിക്കുന്നതോടൊപ്പം പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന് ആശംസ നേരാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. 
28 ന് തന്നെ അദ്ദേഹം യു.എ.ഇയിൽ നിന്ന് മടങ്ങും. നാലാം തവണയാണ് മോഡി യു.എ.ഇ സന്ദർശിക്കുന്നത്. 
2015, 2018, 2019 വർഷങ്ങളിൽ അദ്ദേഹം യു.എ.ഇയിൽ എത്തിയിരുന്നു. ജനുവരിയിൽ ദുബായ് എക്‌സ്‌പോ സന്ദർശിക്കാൻ പ്രധാനമന്ത്രി മോഡി യു.എ.ഇയിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒമിക്രോൺ വകഭേദം വ്യാപകമായതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.  

Tags

Latest News