കുവൈത്ത് സിറ്റി- കുവൈത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട കിരീടാവകാശി വരും മാസങ്ങളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഭരണഘടനാനുസൃതമായി ദേശീയ അസംബ്ലി പിരിച്ചുവിടുകയാണെന്നും തെരഞ്ഞെടുപ്പ് നടത്തുമെന്നും കിരീടാവകാശി മിശാല്‍ അല്‍ അഹ് മദ് അല്‍ ജാബിർ അല്‍ സബാഹ് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലോ അടുത്ത സ്പീക്കറെ തെരഞ്ഞെടുക്കുന്നതിലോ ഇടപെടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിയമനിര്‍മാണ, ഭരണനിര്‍വഹണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ രാജ്യത്തെ പൗരന്മാര് തൃപ്തരല്ലെന്നും മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പുതിയ സമീപനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.