Sorry, you need to enable JavaScript to visit this website.
Thursday , July   07, 2022
Thursday , July   07, 2022

ഒളിംപിക്‌സില്‍ പങ്കെടുക്കണം, റഷ്യന്‍ ടെന്നിസ് താരം ജോര്‍ജിയക്കാരിയായി

മോസ്‌കൊ - റഷ്യന്‍ ടെന്നിസ് താരം നടേല സലാമിദ്‌സെ ജോര്‍ജിയന്‍ പൗരത്വം സ്വീകരിച്ചു. ഒളിംപിക്‌സില്‍ പങ്കെടുക്കണമെന്ന ആഗ്രഹമാണ് പൗരത്വം മാറാന്‍ കാരണം. ഇതുവഴി വിംബിള്‍ണിലും സലാമിദ്‌സെക്ക് കളിക്കാം. വിംബിള്‍ഡണില്‍ റഷ്യയുടെയും ബെലാറൂസിന്റെയും കളിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട.
വിംബിള്‍ഡണ്‍ ഡബ്ള്‍സില്‍ സലാമിദ്‌സെയും സെര്‍ബിയയുടെ അലക്‌സാന്ദ്ര ക്രൂനിച്ചും ഒരുമിച്ചു കളിക്കും. സലാമിദ്‌സെയുടെ പിതാവ് ജോര്‍ജിയക്കാരനാണ്. വിംബിള്‍ഡണ്‍ 27 ന് തുടങ്ങും. 

Latest News