Sorry, you need to enable JavaScript to visit this website.

റഷ്യയില്‍ തുടര്‍ന്നതിന്  ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്

വാഴ്‌സ - റഷ്യന്‍ ക്ലബ്ബുമായി കരാര്‍ പുതുക്കിയെന്ന കാരണത്താല്‍ പോളണ്ടിന്റെ ലോകകപ്പ് ഫുട്‌ബോള്‍ ടീമില്‍ നിന്ന് ഡിഫന്റര്‍ മസിയെ റൈബസിനെ പുറത്താക്കി. നാഷന്‍സ് ലീഗിനുള്ള ടീമില്‍ നിന്ന് റൈബസിനെ ഒഴിവാക്കുമെന്നും കോച്ച് ചെസല മിഷ്‌നിയേവിസ് അറിയിച്ചു. 
റൈബസ് ലോക്കൊമോട്ടിവ് മോസ്‌കോയുടെ കളിക്കാരനായിരുന്നു. ഉക്രൈനില്‍ അധിനിവേശം നടത്തിയതിന്‍െ പേരില്‍ റഷ്യക്കെതിരെ കായിക ലോകത്ത് പോരാട്ടം നയിക്കുന്ന രാജ്യമാണ് പോളണ്ട്. റൈബസ് 66 തവണ പോളണ്ടിന് കളിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിലും യൂറോ കപ്പിലും പോളണ്ട് ടീമിലുണ്ടായിരുന്നു. റഷ്യന്‍ വനിതയെ വിവാഹം കഴിച്ച റൈബസ് പത്തു വര്‍ഷമായി റഷ്യന്‍ ക്ലബ്ബുകളിലാണ് കളിക്കുന്നത്. 
സൗദി അറേബ്യയും അര്‍ജന്റീനയും മെക്‌സിക്കോയുമുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് പോളണ്ട്. റഷ്യക്കെതിരായ ലോകകപ്പ് പ്ലേഓഫ് കളിക്കാന്‍ പോളണ്ട് വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് റഷ്യയെ പുറത്താക്കാന്‍ ഫിഫ നിര്‍ബന്ധിതമായി. 

Latest News