Sorry, you need to enable JavaScript to visit this website.

37 വര്‍ഷം ഇന്ത്യന്‍ സ്‌കൂളില്‍ ജോലി ചെയ്ത പാക്കിസ്ഥാനി അധ്യാപിക വിരമിക്കുന്നു

ദുബായ്- ദുബായില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യാപനജോലി ചെയ്ത വ്യക്തികളിലൊരാളായ പാക്കിസ്ഥാനി പ്രവാസി ഗസാല ദര്‍ വിരമിക്കുന്നു. 37 വര്‍ഷത്തെ അധ്യാപന ജീവിതം അവസാനിപ്പിച്ചാണ് ദര്‍ വിദ്യാലയത്തോട് വിട പറയുന്നത്. ഇന്ത്യന്‍ കരിക്കുലം സ്‌കൂളിലാണ് ഇത്ര ദീര്‍ഘകാലം ഈ പാക്കിസ്ഥാനി അധ്യാപിക ജോലി ചെയ്തത് എന്നതാണ് ശ്രദ്ധേയം. സുദീര്‍ഘമായ സര്‍വീസ് കാലയളവിനുള്ളില്‍ ഏഴ് പ്രിന്‍സിപ്പല്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യാന്‍ ഗസാല ദറിന് കഴിഞ്ഞു.
ജെംസ് ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍നിന്ന് ജൂണ്‍ 30 നാണ് ദര്‍ വിരമിക്കുക. ഉറുദു, ഇസ്്‌ലാമിക് സ്റ്റഡീസ് വിഷയങ്ങളാണ് ഈ പ്രിയപ്പെട്ട അധ്യാപിക പഠിപ്പിച്ചിരുന്നത്.

ഭാരിച്ച ഹൃദയവുമായാണ് ഞാന്‍ മടങ്ങുന്നത്, അതേ സമയം ഒത്തിരി സന്തോഷവുമുണ്ട്. വലിയ അനുഭവസമ്പത്താണ് എനിക്ക് ലഭിച്ചത്- ദര്‍ പറഞ്ഞു.
പാക്കിസ്ഥാനില്‍ ബിരുദവും ബി.എഡും പൂര്‍ത്തിയാക്കിയാണ് ഗസാല ദര്‍ യു.എ.ഇയില്‍ എത്തുന്നത്. രണ്ട് കൊല്ലം അവിടെ പ്രൈമറി അധ്യാപികയായി ജോലി ചെയ്തു. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം ദുബായിലെത്തിയതാണ് ലാഹോര്‍ സ്വദേശിനിയായ ഗസാല. 1981 ലായിരുന്നു അത്. അന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന പ്രൊഫ. വര്‍ഗീസാണ് തന്നെ ഇന്റര്‍വ്യൂ ചെയ്തത്. എന്നാല്‍ ഗര്‍ഭിണി ആയിരുന്നതിനാല്‍ 1984 നവംബറില്‍ 28 ാം വയസ്സിലാണ് സ്‌കൂൡ ജോലിക്ക് ചേര്‍ന്നത്.

 

Latest News