ഗൾഫ് എയർ വിമാനങ്ങളിൽ ബുധനാഴ്ച മുതൽ കാർഡ്ബോർഡ് പെട്ടികൾ സ്വീകരിക്കും

മനാമ- ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് കാർഡ്ബോർഡ് പെട്ടികൾ കൊണ്ടുപോകാമെന്ന് ഗൾഫ് എയർ അറിയിച്ചു. ചെക്ക് ഇൻ ബാഗേജിൽ കാർഡ് ബോർഡ് പെട്ടികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിക്കുന്നത്. 22 മുതലാണ് കാർട്ടണുകൾ സ്വീകരിച്ചു തുടങ്ങുക. 76 സെ.മീ നീളം, 51 സെ.മീ വീതി, 31 സെ.മീ ഉയരം ഈ അളവിലുള്ള പെട്ടികൾ മാത്രമാണ് സ്വീകരിക്കുകയെന്നും ഇതിൽ കൂടുതലുള്ളവ ചെക്ക് ഇൻ സമയത്ത് നിരാകരിക്കുമെന്നും ഗൾഫ് എയർ അറിയിച്ചു.

Latest News