Sorry, you need to enable JavaScript to visit this website.

ഊദിന്റെ പരിമളം

അറേബ്യൻ ഇടനാഴികകളിലെ ഊദിന്റെ പരിമളം ഏറെ പ്രശസ്തമാണ്. ഊദ് പുകയാത്ത അറേബ്യൻ മജ്‌ലിസുകൾ സങ്കൽപ്പിക്കാനാവില്ല. നിത്യവും ഊദ് പുകയ്ക്കുന്നവരാണ് മിക്ക അറബികളും. വിശേഷാവസരങ്ങളിൽ പ്രത്യേകമായ ഊദ് പുകക്കുകയും അതിഥികൾക്ക് പ്രത്യേകം പകർന്നുനൽകുകയും ചെയ്യൽ അറേബ്യൻ ആതിഥ്യത്തിന്റെ ഭാഗമാണ്. ഊദ് പുകച്ചാൽ മനസിനും ശരീരത്തിനും ഉന്മേഷവും, സമാധാനവും ലഭിക്കുമെന്ന വിശ്വാസത്തിലാണ് കുടിലിൽ മുതൽ കൊട്ടാരങ്ങളിൽ വരെ ഊദ് പുകയുന്നത്. 
കോടിക്കണക്കിന് ഡോളറിന്റെ വരുമാനമുള്ള വ്യാപാരമാണ് ഊദ് എന്ന്  നമ്മിലധികമാരും ചിന്തിച്ചിരിക്കണമെന്നില്ല. എന്നാൽ വാസ്തവമതാണ് . പൊന്നിനെക്കാൾ വിലയുള്ള മരമെന്നാണ് ഊദിനെകുറിച്ചു പറയാറുള്ളത്. പണം കായ്ക്കുന്ന മരം എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഒരു മരം.  കാഴ്ചയിൽ വെറുമൊരു  മരക്കഷ്ണമായി തോന്നാം. എന്നാൽ പുകക്കാനും  സുഗന്ധ ലേപനങ്ങൾ നിർമ്മിക്കാനുമൊക്കെ  ഉപയോഗിക്കുന്ന വിലപിടിപ്പുള്ള മരമാണ് ഊദ്. 
ഊദ് അഥവാ അഗർ-അക്വിലേറിയ എന്ന മരത്തിൽ നിന്നാണ് നമ്മൾ ഉപയോഗിക്കുന്ന തരത്തിൽ സുഗന്ധദ്രവ്യമായും പുകക്കാനുള്ള പീസുകളായും ഊദ്  തയ്യാറാക്കുന്നത്. 40 മീറ്ററോളം ഉയരത്തിൽ ഊദ് മരം വളരാം. ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ 17 വിഭാഗത്തിൽപെട്ട ഊദ് മരങ്ങൾ വളരുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ എട്ടെണ്ണത്തിൽ നിന്ന് മാത്രമാണ് ഊദ് ലഭിക്കുന്നത്.  ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വില കൂടിയ എണ്ണ.  ആയുർവേദ, യുനാനി ഔഷധങ്ങളിലും ഊദ് ഉപയോഗിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. 
ടിബറ്റുകാർ പൗരാണിക കാലംമുതൽ പ്രാർഥിക്കാൻ ഊദ് പുകക്കുമായിരുന്നു. പ്രാർഥന മനസ്സിന് ഊർജം പകരുമ്പോൾ ഊദിന്റെ സുഗന്ധം ആത്മീയമായ ഉണർവുനൽകുമെന്ന് ബുദ്ധമതം പറയുന്നു. ദൈവത്തിന്റെ സ്വന്തം മരം എന്നാണ് ഊദ് അറിയപ്പെടുന്നത്.
ആയുർവേദം, യൂനാനി, ടിബറ്റൻ ചൈനീസ് പാരമ്പര്യ ചികിത്സാരീതികൾ എന്നിവയിൽ മാനസിക പ്രശ്നങ്ങൾക്കുള്ള പ്രധാന ഔഷധമായി  ഊദിനെക്കുറിച്ച് പറയുന്നുണ്ട്. 
എട്ടാം നൂറ്റാണ്ടിൽ ഈജിപ്തിൽ മൃതദേഹങ്ങൾ മമ്മിയാക്കാനും ഊദ് വാറ്റിയ തൈലം ഉപയോഗിക്കാറുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധ ഭിക്ഷുക്കളും സൂഫിവര്യൻമാരും ഊദ് ഉപയോഗിച്ചിരുന്നു.
ജപ്പാനിൽ നടത്തിയ ശാസ്ത്രീയമായ പരീക്ഷണങ്ങളിൽ ചില പ്രത്യേക ഔഷധഗുണങ്ങൾ ഊദിനുണ്ടെന്നു കണ്ടെത്തി. ഊദ് മാനസികമായി ഉണർവും ശാന്തതയും നൽകുകയും ഡിപ്രഷൻ ഇല്ലാതാക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനർജി മനുഷ്യശരീരത്തിൽനിന്നും ഇല്ലാതാവുന്നു. ഇത് ആത്മവിശ്വാസം വർധിപ്പിക്കുകയും ഉത്സാഹം കൂട്ടുകയും ചെയ്യുന്നു. നാഢീസംബന്ധമായ അവ്യവസ്ഥകൾ പരിഹരിക്കുന്നതോടൊപ്പം ശരീരത്തിലെ നാഢീഞരമ്പുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.
സാധാരണഗതിയിൽ അമ്പത് വർഷത്തോളം കാലമെടുത്താലെ ഊദ് സുഗന്ധമരമാകൂ.  ഈ മരം തുളയ്ക്കുന്ന ഒരു പ്രത്യേകതരം വണ്ട് വേണമത്രേ.  ഊദ് മരത്തിന്റെ  തൊലി പൊട്ടിപിളർന്നു ഒരു തരം ദ്രാവകം പുറത്തേക്ക് വരും. ഈ ദ്രാവകത്തിന് പ്രത്യേക സുഗന്ധമുണ്ടാവും. ഇത് വണ്ടുകളെ മരത്തിലേക്ക് ആകർഷിക്കുന്നു. ഈ വണ്ടുകളാണ് യഥാർത്ഥത്തിൽ ഊദ് ഉൽപാദിപ്പിക്കുന്നത്. ഊദ് മരത്തിന്റെ  കാതലിനുള്ളിൽ വണ്ടുകൾ സഹവാസം തുടങ്ങുന്നു. 
ഈ വണ്ടുകളിൽ നിന്നും പുറത്തുവരുന്ന ഒരു തരം എൻസൈം മരത്തിൽ ഒരു തരം പൂപ്പൽബാധയുണ്ടാക്കുന്നൂ. മാത്രമല്ല മരത്തിന്റെ കാതൽ വിവിധ രൂപങ്ങളിലായി പൊടിഞ്ഞുമാറുകയും ചെയ്യുന്നു. ഈ പ്രക്രിയ പൂർത്തിയാകുമ്പോൾ ഊദ് മരം വലിയ ചിതൽപ്പുറ്റ് പോലെയാവും. ഈ മരകഷ്ണമാണ് അമൂല്യമായ സുഗന്ധദ്രവ്യമാകുന്നത്. ഊദിൽ നിന്നുമെടുക്കുന്ന സുഗന്ധദ്രവ്യത്തിന് ലിറ്ററിന് ലക്ഷങ്ങൾ വില വരും. മരത്തിന്റെ  കാലപ്പഴക്കമാണ് ഊദിന്റെ   വില നിശ്ചയിക്കുന്നത്. ആറായിരം മുതൽ പത്തുലക്ഷം വരെ വിലയുള്ള ഊദ് വിപണിയിൽ ലഭ്യമാണ്. എണ്ണയുടെ കട്ടിയും കടുത്ത നിറവുമാണ് ഏറ്റവും മുന്തിയവയെ തിരിച്ചറിയാൻ ഇടയാക്കുന്നത്. ഊദ് എണ്ണക്ക് 12 മില്ലിഗ്രാമിന് 3,000 മുതൽ 22,000 വരെയാണ് വില. 
ഇന്ത്യ, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഊദ് വളരുന്നുണ്ട്. സൗത്ത് ഏഷ്യൻ കാടുകളിലാണ് ഊദ് മരം കൂടുതലും കാണപ്പെടുന്നത്. ഏറ്റവും മുന്തിയ ഇനം ഊദ് ഇന്ത്യയിൽ നിന്നുള്ളതാണ്. ഇന്ത്യയിൽ അസമിലെ ഗുവാഹതി മേഖലയിലെ വനങ്ങളിലാണ് ഊദ് കാര്യമായും വളരുന്നത്. 
ഊദ് തൈ നമ്മുടെ മണ്ണിലും സമൃദ്ധമായി വളരും. കാര്യമായ പരിചരണമൊന്നുമാവശ്യമില്ല. ചെടി നടുന്ന സമയത്ത് കുറച്ച് എല്ലുപൊടിയും ഉണങ്ങിയ ചാണകപ്പൊടിയും മാത്രം നൽകിയാൽ മതി. വെള്ളം കെട്ടി നിൽക്കാത്ത ഉപ്പുരസമില്ലാത്ത ഏത് മണ്ണിലും ഊദ് കൃഷി ചെയ്യാം.  ഒരടി അകലത്തിൽ 1.5 അടി താഴ്ചയിൽ കുഴികളെടുത്തു നടാം. ആദ്യത്തെ ഒരു വർഷം വേനലിൽ നനച്ചു കൊടുക്കണം. ഒറ്റത്തടിയായി വളരാൻ ശിഖരങ്ങൾ വെട്ടിക്കൊടുക്കുന്നത് നല്ലതാണ്. 4 വർഷം കഴിയുമ്പോൾ ചെടിക്ക്  കൃത്രിമ ഇന്നോക്കുലേഷൻ (ഫംഗസ് ട്രീറ്റ്‌മെന്റ്)നൽകാം. മിക്കവാറും 6 വർഷം കൊണ്ട് ചെടി മെച്വേർഡ് ആകും- അയ്ദി അഗർവുഡ് ഗ്‌ളോബലൈസേഷൻ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഷാനിർ മാലി വിശദീകരിക്കുന്നു. 
വൻ ആഗോള വിപണിയാണ് ഊദിനുള്ളത്, ലോകത്തിലെ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ അറേബ്യൻ നാടുകളിലാണ് . ഇവയുടെ വില ഗ്രേഡ് അനുസരിച്ചാണ്. ഊദ് മരത്തിന്റെ  കായകൾ മരുന്നായും ഇലകൾ ചായയായും ഉപയോഗിക്കുന്നു . അപസ്മാരം, സന്ധിവാതം, പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങൾ, ശ്വസനസംബന്ധിയായ പ്രശ്നങ്ങൾ, ആസ്മ, കാൻസർ, കരൾരോഗം, വാർധക്യ പ്രശ്നങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഊദ് മരുന്നായി ഉപയോഗിക്കാറുണ്ടത്രേ. വിവിധ ത്വക്കുരോഗങ്ങൾക്കും ഊദ് ഉപയോഗിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. 
അറബ് നാടുകൾക്ക് പുറമേ ചൈന, വിയറ്റ്‌നാം, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും ഊദിന് നല്ല മാർക്കറ്റാണെന്നാണ് മുഹമ്മദ് ഷാനിർ മാലി പറയുന്നത്. പ്രവാസികൾക്ക് മിതമായ ചിലവിൽ ചെയ്യാവുന്ന മികച്ച സംരംഭമാണ് ഊദ് കൃഷി. മികച്ച ഊദ് തൈകൾ, പ്ലാന്റേഷൻ, ഫംഗസ് ഇനാക്വുലേഷൻ, കാർവിംഗ്, ക്ലീനിംഗ് തുടങ്ങിയ സേവനങ്ങളൊക്കെ അയ്ദി അഗർവുഡ് ഗ്‌ളോബലൈസേഷൻ നൽകും. പത്ത് വർഷമായി ഉയർന്ന ഗുണനിലവാരമുള്ള ഊദ് ചെടികൾ, ഊദ് ഓയിൽ, ഊദ് ചിപ്‌സ്, ബുഖൂർ , അഗർബത്തികൾ മുതലായവയുടെ ഉൽപാദനത്തിലും വിതരണത്തിലുമുള്ള അനുഭവ സമ്പത്തുമായാണ് അയ്ദി അഗർവുഡ് ഗ്‌ളോബലൈസേഷൻ കേരളത്തെ ഊദ് ഉൽപാദനത്തിന്റെ മികച്ച ഹബ്ബാക്കാൻ പരിശ്രമിക്കുന്നത്. കൂടുതലറിയുവാൻ താൽപര്യമുള്ളവർക്ക് 04872543550, 0091 9947330550 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.                ■

Latest News