സിനിമാ ലോകം അന്ധ വിശ്വാസങ്ങളുടെ കലവറയാണ്. ഹോട്ടലിൽ താമസിക്കുമ്പോൾ മുറിയുടെ നമ്പർ മുതൽ എല്ലാം സൂക്ഷ്മമായി ശ്രദ്ധിയ്ക്കും. മുംബൈയിലെ മാധ്യമങ്ങളുടെ കണ്ണിൽ പെടാതെ ഒരിടത്തും പോകാനാവാത്ത പരുവത്തിലാണ് സെയിഫ് അലി ഖാൻ-കരീനാ കപൂർ ദമ്പതികളുടെ പുത്രൻ തിമൂർ അലി ഖാൻ. പത്രങ്ങളും ചാനലുകളും ഈ കുഞ്ഞു വാവയുടെ പിറകെയാണ്. ഇപ്പോഴിതാ പുതിയ കഥയുമിറങ്ങി. തിമൂറിന്റെ ഭാഗ്യം കൊണ്ടാണത്രെ സെയ്ഫ് അലി ഖാൻ കേസിൽ നിന്ന് രക്ഷപ്പെട്ടത്. ബോളിവുഡിലെ താരങ്ങൾ കേസിന്റെ വിധി വന്നതോടെ മുമ്പെങ്ങുമില്ലാത്ത വിധം അകൽച്ചയിലുമായി. തൊട്ടതിനും പിടിച്ചതിനും സല്ലുവിനെ ആശ്രയിച്ചിരുന്ന സെയ്ഫിനിപ്പോൾ സല്ലുവിനെ വേണ്ട. ജോധ്പൂർ കോടതിയിൽ നിന്നിറങ്ങുമ്പോൾ സല്ലുവിനോട് ഗുഡ് ബൈ എന്ന അർഥത്തിലാണ് ഗുഡ് ലക്ക് എന്ന് പറഞ്ഞതൊന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. കേസിന്റെ വിവിധ ഘട്ടങ്ങളിലായി സെയ്ഫ് സൽമാന്റെ സഹായങ്ങൾ സ്വീകരിച്ചിട്ടുണ്ട്.പ്രതികളായ താരങ്ങൾ സൽമാൻ ഖാന്റെ വീട്ടിൽ ഒത്തുകൂടുകയും സല്ലു ഇവർക്ക് വേണ്ടി നിയമസഹായങ്ങൾ നൽകിയെന്നുമാണ് സൂചന. ഗുഡ്ലക്ക് എന്നാണ് മുംബൈയിലേക്ക് മടങ്ങും മുമ്പ് സെയ്ഫ് സൽമാനോട് പറഞ്ഞത്. ചുരുക്കിപറഞ്ഞാൽ സെയ്ഫ് കൈയൊഴിഞ്ഞു എന്നർത്ഥം.
കൃഷ്ണമൃഗത്തെ വെടിവെച്ചെങ്കിലും ഈ കേസിൽ ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങൾ സൽമാൻ ഖാന് അറിയാം. യഥാർത്ഥത്തിൽ പ്രശ്നങ്ങൾക്കെല്ലാം കാരണം ബോളിവുഡ് നടിയും സൽമാന്റെ ആത്മാർത്ഥ സുഹൃത്തുമായ തബുവാണ്. വെടിവെക്കാൻ പ്രേരണ നൽകിയത് തബുവാണെന്ന് ദൃക്സാക്ഷികൾ പറയുന്നുണ്ട്. ഈ സംഭവത്തിന് ശേഷം തബു സൽമാനുമായി കൂടുതൽ അടുത്തു. കേസുമായി ബന്ധപ്പെട്ട് സൽമാന്റെ വീട്ടിൽ ഇവർ വരാറുണ്ടായിരുന്നു.
തബുവിനെ രക്ഷപ്പെടുത്താൻ കേസ് സ്വയം ഏറ്റെടുക്കുകയായിരുന്നു സൽമാനെന്നും സൂചനയുണ്ട്. ഹം സാത്ത് സാത്ത് ഹെ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്നു എന്നായിരുന്നു പ്രധാന കേസ്. സെയ്ഫ് അലിഖാൻ, നീലം, സൊനാലി ബേന്ദ്രെ, തബു എന്നിവരായിരുന്നു കേസിൽ ഉൾപ്പെട്ട മറ്റുള്ളവർ. കൃഷ്ണ മൃഗങ്ങൾക്കെതിരെ വെടിയുതിർക്കാൻ സൽമാൻ ഖാനെ പ്രേരിപ്പിച്ചത് തബുവാണെന്ന് സുപ്രധാനമായ ഒരു ദൃക്സാക്ഷി പറയുന്നു. എന്നാൽ കോടതിയിൽ തബുവിനെതിരെ വേണ്ടത്ര തെളിവുകൾ നിരത്താൻ പോലീസിന് സാധിക്കാത്തത് അവരെ രക്ഷപ്പെടുത്തുകയായിരുന്നു.
അതേസമയം തബു സൽമാനോട് നന്ദി പോലും പറഞ്ഞില്ലെന്നാണ് സൂചന. കേസിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ സൽമാനിൽ നിന്ന് അകലം പാലിക്കാനാണ് സാധ്യത. ഐശ്വര്യറായി, കത്രീന കൈഫ് എന്നിവർ എത്ര ഭേദപ്പെട്ട കാമുകിമാരായിരുന്നുവെന്ന് തടവറയിലിരുന്ന് സല്ലു ഓർക്കുന്നുണ്ടാവും.






