വീട്ടില്‍ മാരിജുവാന ചെടി; പരീക്ഷണമെന്ന് പിടിയിലായ ഏഷ്യക്കാരന്‍ 

അബുദാബി- വീട്ടില്‍ ലഹരി മരുന്നായ മാരിജുവാന ചെടി വളര്‍ത്തിയ ഏഷ്യക്കാരന്‍ അബുദാബിയില്‍ അറസ്റ്റില്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വീട് റെയ്ഡ് ചെയ്തതെന്ന് ഡ്രഗ് കണ്‍ട്രോള്‍ ഡയരക്ടര്‍ കേണല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി പറഞ്ഞു. 
യു.എ.ഇയില്‍ ഇത് നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നും പരീക്ഷണാര്‍ഥമാണ് മാരിജുവാന ചെടി വളര്‍ത്തിയതെന്നുമാണ് ചോദ്യം ചെയ്യലില്‍ ഏഷ്യക്കാരന്‍ പോലീസിനോട് പറഞ്ഞത്. വിജയിച്ചാല്‍ കൃഷി വ്യാപിപ്പിക്കാനായിരുന്നു പരിപാടിയെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

Latest News