ഇളംപ്രതിഭകൾ മാറ്റുരച്ച സർഗ വിരുന്ന് 

ജിദ്ദയിൽ കൊല്ലം ജില്ല പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി. മുഹമ്മദലിയെ സ്വീകരിക്കുന്നു.
വയലാർ രാമവർമയുടെ പ്രൊക്രുസ്റ്റസ് എന്ന കവിതയുടെ ആവിഷ്‌കാരം നിർവഹിച്ച വേണു പിള്ളക്ക് ഗായകൻ അഫ്‌സൽ മെമന്റോ നൽകുന്നു.

'സ്‌നേഹപൂർവം കൊല്ലം' എന്ന പേരിൽ ജിദ്ദയിൽ അരങ്ങേറിയ  കൊല്ലം പ്രവാസി സംഗമം പതിനഞ്ചാം വാർഷികത്തെക്കുറിച്ച്


സർഗ ചേതനയുടെ മഴവിൽ വിതറിയ ഹൃദ്യമായ കലാപരിപാടികളോടെ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) അതിന്റെ പതിനഞ്ചാമത് വാർഷികം വിപുലമായി ആഘോഷിച്ചു. കുട്ടികളും മുതിർന്നവരും നിറഞ്ഞാടിയ വൈവിധ്യപൂർണമായ കലാസന്ധ്യയും സാംസ്‌കാരിക സമ്മേളനവും സിനിമാ പിന്നണി ഗായകൻ അഫ്‌സൽ നയിച്ച ഗാനസന്ധ്യയുമായിരുന്നു മുഖ്യ ഇനങ്ങൾ. അഫ്‌സലിനൊപ്പം മീഡിയ വൺ പതിനാലാം രാവ് ഫെയിം ഹിബ അബ്ദുൽ സലാമും ജിദ്ദയിലെ മറ്റു ഗായകരും പങ്കെടുത്തു. 
ജിദ്ദ ബനിമാലിക്കിലുള്ള എലൈറ്റ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ കലാവിരുന്ന് പ്രമുഖ പ്രവാസി വ്യവസായിയും ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാനുമായ വി.പി. മുഹമ്മദലിയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തകൻ സുദർശന ബാബുവിനെയും ആതുരസേവന രംഗത്തെ മികച്ച സംഭാവനക്ക് വി.പി. മുഹമ്മദലിയെയും (ജെ.എൻ.എച്ച്) കെ.പി.എസ്.ജെ ആദരിച്ചു. രക്തദാന ക്യാമ്പുകളടക്കം നാട്ടിലും ജിദ്ദയിലുമുള്ള അർഹരായ കൊല്ലം ജില്ല നിവാസികൾക്ക് കെ.പി.എസ്.ജെ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ശ്ലാഘിച്ച ഉദ്ഘാടകൻ, തുടർന്നും സന്നദ്ധ പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്ന് അറിയിച്ചു.

പ്രസിഡന്റ് ഷാനവാസ് കൊല്ലം സാംസ്‌കാരിക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ് സ്‌നേഹക്കൂട് സ്വാഗതവും സംഘടനയുടെ 2019 -2022 ഭരണസമിതി കാലഘട്ടത്തിലെ പ്രവർത്തന റിപ്പോർട്ടും വൈസ് പ്രസിഡന്റ് വിജാസ് ചിതറ ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ അഷ്‌റഫ് കുരിയോട് നന്ദി പ്രകാശിപ്പിച്ചു. കെ. പി.എസ്.ജെയുടെ അടുത്ത ഭാരവാഹികളെ മുൻ പ്രസിഡന്റും ചെയർമാനും ആയിരുന്ന മുഹമ്മദ് ബൈജു സദസ്സിനു പരിചയപ്പെടുത്തി.

പ്രോഗ്രാം കൺവീനർ മനോജ് മുരളീധരൻ, കൾച്ചറൽ സെക്രട്ടറി സജു രാജൻ, വനിതാ വേദി കൺവീനർ ഷാനി ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാജി ഫ്രാൻസിസ്, ഷമീം മുഹമ്മദ്, മാഹീൻ പള്ളിമുക്ക്, ബിബിൻ, കിഷോർ കുമാർ, ഷാബു പോരുവഴി, സോണി ജേക്കബ്, വിജയകുമാർ, വനിതാവേദി ജോയന്റ് കൺവീനർ ബിൻസി സജു, സോഫിയ സുനിൽ, മറ്റു അംഗങ്ങളായ ധന്യ കിഷോർ, ലിൻസി ബിബിൻ, മിനി സോണി, ഷെറിൻ ഷാബു, വിജി വിജയകുമാർ, ഷിബിന മാഹീൻ എന്നിവർ മറ്റു സാങ്കേതിക സഹായങ്ങൾ നൽകി.
സഗ്‌ന വിജയകുമാർ, ഹിബ അബ്ദുൽസലാം എന്നിവരുടെ അവതരണം മുഖ്യ ആകർഷണം ആയി. 
ജിദ്ദയിലെ പ്രശസ്ത നൃത്ത അധ്യാപിക പുഷ്പ സുരേഷ് ക്ലാസിക്കൽ ഡാൻസിലൂടെ ചിട്ടപ്പെടുത്തിയ അമ്മയുടെ പ്രാധാന്യം അറിയിക്കുന്ന 'അമ്മ' മറ്റു കൊറിയോഗ്രഫേഴ്‌സ് ജുവി നൗഷി, സലീനാ മുസാഫിർ, ഷാനി ഷാനവാസ്, ധന്യ കിഷോർ, ജിയാ അബീഷ്, സോഫിയ സുനിൽ ചിട്ടപ്പെടുത്തിയ സിനിമാറ്റിക് ഡാൻസുകൾ, സെമി ക്ലാസിക്കൽ ഡിവോഷണൽ ഡാൻസ്, കശ്മീരി ഡാൻസ്, വെസ്റ്റേൺ ഡാൻസ്, അഫ്‌സൽ ഹിറ്റ്‌സ്, കിഡ്‌സ് ഡാൻസ് മുതലായവ വേദിയിൽ അരങ്ങേറി. 
വേണു പിള്ള സംവിധാനം ചെയ്ത, യമുന വേണു നൃത്തം ചിട്ടപ്പെടുത്തിയ വയലാർ രാമവർമ്മയുടെ പ്രസിദ്ധമായ പ്രൊക്രുസ്റ്റസ് എന്ന കവിതയുടെ ആവിഷ്‌കാരം സദസ്സിൽ കാണികൾക്കു ആകർഷണമായിരുന്നു. വനിത വേദി കൺവീനർ ഷാനി ഷാനവാസ് നന്ദി പറഞ്ഞു.

Latest News