Sorry, you need to enable JavaScript to visit this website.

വിവാഹശേഷം ഇഖാമ മാറ്റണം

ചോദ്യം: വിവാഹശേഷം മകളുടെ റസിഡന്റ് ഐഡന്റിറ്റി (ഇഖാമ) അവളുടെ ഭർത്താവിന്റെ സ്‌പോൺസർഷിപ്പിലേക്ക് മാറ്റാനാവുമോ? സാധിക്കുമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്. 

ഉത്തരം: ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്  നിയമപ്രകാരം വിവാഹശേഷം മകളുടെ ഇഖാമ പിതാവ് അവളുടെ ഭർത്താവിന്റെ സ്‌പോൺസർഷിപ്പിലേക്ക് മാറ്റിയിരിക്കണം എന്നതാണ് നിബന്ധന. ഇതിനാവശ്യമായ അപേക്ഷാ ഫോറം ജവാസാത്ത് ഓഫീസിൽനിന്നോ ജവാസാത്തിന്റെ വെബ്‌സൈറ്റിൽനിന്നോ ലഭിക്കും. വെബ*്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് എടുത്താൽ മതിയാകും. 
അപേക്ഷ പൂരിപ്പിച്ച ശേഷം ഭാര്യയുടെ ഇഖാമ  പിതാവിന്റെ പേരിൽനിന്ന് മാറ്റിത്തരണമെന്ന് അഭ്യർഥിച്ച് ഭർത്താവ് ജവാസാത്ത് ഡയറക്ടർക്ക് ഒരു കത്തും തയാറാക്കണം. അപേക്ഷയിൽ വൈറ്റ് ബാക്ക്ഗ്രൗണ്ടോടുകൂടിയ രണ്ടു ഫോട്ടോ വേണം. ഇതോടൊപ്പം ഭർത്താവിന്റെ ഇഖാമ കോപ്പിയും വിവാഹ സർട്ടിഫിക്കറ്റും അറ്റാച്ച് ചെയ്യണം. വിവാഹ സർട്ടിഫിക്കറ്റ് വ്യക്തമായി കാണുന്ന വിധത്തിലുള്ളതായിരിക്കണം. 
വിവാഹം സൗദിക്കു പുറത്തുവെച്ചാണ് നടന്നതെങ്കിൽ വിവാഹ സർട്ടിഫിക്കറ്റിന്റെ അറബി പരിഭാഷ തയാറാക്കി അതു വിദേശ മന്ത്രാലയത്തിൽനിന്നും സൗദി എംബസിയിൽനിന്നും വെരിഫൈ ചെയ്യണം. 
അതിനു ശേഷം സൗദി വിദേശ മന്ത്രാലയത്തിൽനിന്ന് ഈ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യുകയും വേണം. ഇതിനു പുറമെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ചേർക്കണം. സൗദിയിൽ ജോലി ചെയ്യുന്ന സ്ത്രീയാണെങ്കിൽ സ്ഥാപനത്തിൽനിന്നും, തൊഴിൽ രഹിതയാണെങ്കിൽ പിതാവിൽനിന്നും ഇഖാമ ഭർത്താവിന്റെ പേരിലേക്ക് മാറ്റുന്നതിന് വിരോധമില്ലെന്ന നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റും ആവശ്യമാണ്. തുടർന്ന് ബാങ്ക് വഴി രണ്ടായിരം റിയാൽ ഫീസായി അടക്കണം. അതിനുശേഷം ഈ രേഖകൾ അടങ്ങിയ ഫയൽ  ഭാര്യയുടെ ഒറിജിനൽ ഇഖാമയും പാസ്‌പോർട്ടും മാര്യേജ് സർട്ടിഫിക്കറ്റും അടക്കം ജവാസാത്ത് ഓഫീസിൽ സമർപ്പിച്ചാൽ അപേക്ഷ പരിഗണിച്ച ശേഷം ഇഖാമ ഭർത്താവിന്റെ സ്‌പോൺസർഷിപ്പിലേക്ക് മാറ്റി നൽകും. 

ആശ്രിത വിസക്കാർക്ക് വിലക്കില്ല 

ചോദ്യം: ആശ്രിത വിസയിലുള്ള കുടുംബാംഗം എക്‌സിറ്റ് റീ എൻട്രി വിസയിൽ നാട്ടിൽ പോയ ശേഷം നിശ്ചിത കാലാവധിക്കുള്ളിൽ മടങ്ങി വരാതിരുന്നാൽ പുതിയ വിസയിൽ വരണമെങ്കിൽ മൂന്നു വർഷം കഴിയണമെന്ന നിയമം  ബാധകമാണോ?

ഉത്തരം: ബാധകമല്ല, എക്‌സിറ്റ് റീ എൻട്രിയിൽ പോയി അനുവദിക്കപ്പെട്ട സമയ പരിധിയും കഴിഞ്ഞ് മടങ്ങി വന്നില്ലെങ്കിൽ മൂന്നു വർഷത്തേക്ക് സൗദിയിലേക്ക് പ്രേവശിക്കാനാവില്ലെന്ന നിയമം തൊഴിലാളികൾക്കു മാത്രമാണ് ബാധകം. 
ആശ്രിത വിസക്കാർക്ക് അതു ബാധകമല്ല. എക്‌സിറ്റ് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്ത തൊഴിലാളിയാണെങ്കിൽ അവർക്ക് മൂന്നു വർഷക്കാലാവധിക്കുള്ളിലായി തിരിച്ചുവരണമെങ്കിൽ അതേ സ്‌പോൺസറുടെ വിസയിൽ തന്നെ തിരിച്ചെത്താം. പുതിയ സ്‌പോൺസറുടെ കീഴിലാണെങ്കിൽ മൂന്നു വർഷം കാത്തിരിക്കണം. 

Latest News