ആസിഫ് അലി ചിത്രം 'ഇന്നലെ വരെ' സോണിയില്‍ റിലീസായി

ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഇന്നലെ വരെ' സോണി ലിവിലൂടെ റിലീസായി. ഡോ. റോണി ഡേവിഡ് രാജ്, ശ്രീഹരി, റേബ മോണിക്ക ജോണ്‍, അതുല്യ ചന്ദ്ര, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

സെന്‍ട്രല്‍ അഡ്വര്‍ടൈയ്സിംഗ് ഏജന്‍സിയുടെ ബാനറില്‍ മാത്യു ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുല്‍ രമേഷ് നിര്‍വ്വഹിക്കുന്നു. കഥ- ബോബി സഞ്ജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- എം. ബാവ, ബി.ജി.എം.- 4 മ്യൂസിക്.

 

Latest News