വിവാഹത്തിന് മുമ്പെ തന്നെ നയന്‍താര   വിഘ്‌നേഷിന് കൊടുത്തു ഒരു ഗംഭീര ഗിഫ്റ്റ്

മഹാബലിപുരം-ആരാധക വൃന്ദങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നയന്‍താര വിഘ്‌നേഷ് ശിവന്‍ ജോടികള്‍ വിവാഹിതരായി. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ  സ്റ്റാര്‍ട്ട് ക്യാമറ ആക്ഷനില്‍ നിന്നും വിവാഹദിനം വരെ എന്നാണ് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലെ അവരുടെ പ്രണയകാലത്തെ പലരും വിശേഷിപ്പിച്ചത്. ഒടുവില്‍ അത് ഒരു ഗംഭീര വിവാഹത്തിലേക്ക് തന്നെ എത്തുകയാണ്. കല്യാണത്തിന് മുമ്പെ തന്നെ ഒരു ഗംഭീര ഗിഫ്റ്റ് നയന്‍സ് വിഘ്‌നേഷ് ശിവന് കൊടുത്തു. ഒരു റെഡ് ഫെരാരിയായിരുന്നു അത്. വിഘ്‌നേഷ് ശിവന്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ സമ്മാനത്തെ പറ്റി പറഞ്ഞത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏതാണ്ട് 3.5 കോടിയാണ് കാറിന്റെ  വില.
441 ഹോഴ്‌സ് പവര്‍, 3.98 എല്‍ വി എയ്റ്റ്  എഞ്ചിനാണ് കാറിന്റേത്. 80 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ സെവന്‍ സ്പീഡ് ഓട്ടോ ട്രാന്‍സ്മിഷനിലാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ഫെരാരിയുടെ ഹൈബ്രിഡ് ഓപ്ഷനുകള്‍ സ്വന്തമായുള്ളു.
മഹാബലി പുരത്തെ ഷെറാട്ടണ്‍ ഹോട്ടലിലാണ് വിഘ്‌നേഷ് ശിവന്‍ നയന്‍താര ജോഡികളുടെ വിവാഹം. നയന്‍താരയും വിഗ്‌നേഷ് ശിവനും ചേര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് മഹാബലിപുരത്തെ 18,000 കുട്ടികള്‍ക്കായി ഉച്ചഭക്ഷണം വിതരണം ചെയ്തു. 
 

Latest News