Sorry, you need to enable JavaScript to visit this website.

സൽമാൻഖാൻ: ബോളിവുഡിന് നഷ്ടം ആയിരം കോടി 

മുംബൈ- ബോളിവുഡിന് വീണ്ടും കഷ്ടകാലം. പ്രമുഖ താരം സൽമാൻഖാൻ അഴികൾക്കുള്ളിലാവുന്നതോടെ ചുരുങ്ങിയത് ആയിരം കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്നാണ് കണക്ക്. മുമ്പ് സഞ്ജയ്ദത്ത് തോക്ക് കേസിൽ അകത്തായതിന്റെ സമാന സാഹചര്യമാണ.്  കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ച് ജയിലിൽ ആയതോടെ അദ്ദേഹത്തെ നായകനാക്കി ഒരുക്കുന്ന നിരവധി സിനിമകളാണ് അനിശ്ചിതത്തിലായത്. 1000 കോടിയുടെ സിനിമകളാണ് സൽമാനെ നായകനാക്കി പല സംവിധായകർ ഒരുക്കുന്നത്.
റേസ് 3 (120 കോടി), ഭാരത് (210 കോടി) കിക്ക് 2 (200 കോടി) ദബാംഗ് 3 (110 കോടി) പാർട്ണർ 2 (60 കോടി) നോ എൻട്രി (50 കോടി)ഷേർ ഖാൻ (65 കോടി) ലവ്‌രാത് (നിർമാതാവ് സൽമാൻ തന്നെ, 150 കോടി) എന്നിവയാണ് പ്രധാന സിനിമകൾ. കൂടാതെ 250 കോടി മുടക്കി ടൈഗർ സിനിമയുടെ രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്. സിനിമാ ലോകം കൂടാതെ ടെലിവിഷൻ രംഗത്തും സൽമാൻ സജീവമാണ്. ദസ് കാ ദം എന്ന പരിപാടിക്ക് 78 കോടിയാണ് സൽമാൻ ഈടാക്കുന്നത്. ഈ പരിപാടി ഇതുവരെ തുടങ്ങിയിട്ടില്ല. ബിഗ് ബോസ് 12ലും സൽമാൻ എത്തുന്നുണ്ട്. ബിഗ് ബോസ് 11ൽ എത്തിയപ്പോൾ 11 കോടിയാണ് സൽമാൻ വാങ്ങിയിരുന്നത്. 
പരസ്യമേഖലയിൽ സജീവമായ  സൽമാന്റെ വരുമാനം അടുത്തിടെ കുറഞ്ഞിരുന്നു. വൻ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സൽമാൻ മാറിയതിനെ തുടർന്നാണിത്. സ്വച്ഛ് ഭാരതിന്റെ മുഖവുമാണ് സൽമാൻ. ബീയിംഗ് ഹ്യൂമൻ എന്ന പരിപാടിയിലൂടെ 20.02 കോടിയുടെ ലാഭമാണ് സൽമാന് ലഭിക്കുന്നത്. 2017ൽ മാത്രം 1480 കോടിയാണ് സൽമാൻ നേടിയത്. പ്രതിദിനം 65.47 ലക്ഷമാണ് സൽമാന്റെ വരുമാനം. 
ബോളിവുഡിന്റെ മാസ്മരിക ലോകത്ത് ഏറ്റവും തിളങ്ങി നിൽക്കുന്ന സൂപ്പർതാരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് സാക്ഷാൽ സൽമാൻ ഖാനാണ്. സ്‌ക്രീനിൽ വില്ലൻമാരെ പറത്തിയടിക്കുകയും ആടിപ്പാടുകയും ചെയ്യുന്ന സൽമാൻ പക്ഷേ യഥാർത്ഥ ജീവിതത്തിൽ വിവാദ നായകനാണ്. സത്യം പറഞ്ഞാൽ ഈ ആക്ഷൻരംഗങ്ങൾ ജീവിതത്തിലും അദ്ദേഹം പകർത്താൻ ശ്രമിച്ചിരുന്നു. നേരത്തെ ഉറങ്ങികിടക്കുന്നവരിലേക്ക് വൺിയോടിച്ച് കയറ്റി ഒരാൾ മരിച്ചതും ഐശ്വര്യാ റായിയുമായുള്ള പ്രണയവും അതിന്റെ തകർച്ചയും വിവാദങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ച കാര്യങ്ങളാണ്. ഇതിൽ ഏറ്റവും ഗൗരവപ്പെട്ട സംഭവം കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവത്തിൽ അദ്ദേഹത്തിനെതിരെയുള്ള കേസായിരുന്നു. കൂടെയുൺായിരുന്ന സൂപ്പർ താരം സെയ്ഫ് അലിഖാൻ, നീലം, സൊനാലി ബേന്ദ്രെ, തബു എന്നിവർ കുറ്റവിമുക്തരായപ്പോൾ കുടുക്കിലായത് സൽമാൻ ഖാൻ മാത്രമാണ്. വിനോദത്തിന്റെ ഭാഗമായി ചെയ്ത സംഭവം സൽമാന്റെ കരിയർ തന്നെ തകർക്കുന്ന രീതിയിൽ എത്തി നിൽക്കുകയാണ്. 

Latest News