VIDEO അല്‍പജ്ഞാനം വിളമ്പി കനേഡിയന്‍ പൗരന്‍; നടന്‍ അക്ഷയ് കുമാറിനെ ട്രോളി നെറ്റിസണ്‍സ്

മുംബൈ- രാജ്യത്തെ പാഠപുസ്തകങ്ങളില്‍ മുഗളന്മാരെ കുറിച്ചാണ് പഠിപ്പിക്കുന്നതെന്നും നമ്മുടെ രാജാക്കന്മാരെ കുറിച്ചും പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനെ വെറുതെ വിടാതെ നെറ്റിസണ്‍സ്. എന്‍.സി.ഇ.ആര്‍.ടി ടെക്‌സ്റ്റ് ബുക്കുകള്‍ വായിക്കണമെന്ന് ഉപദേശിക്കുന്നവര്‍ മുതല്‍ പഠിപ്പിക്കുമ്പോള്‍ കനേഡിയന്‍ കുമാര്‍ ഉറങ്ങിക്കാണുമെന്ന് പരിഹസിക്കുന്നവര്‍ വരെ ട്രോളോടു ട്രോളാണ് അക്ഷയ് കുമാറിനെ എതിരേറ്റത്.
അധിനവേശക്കാരെ കുറിച്ച് ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും ടെക്‌സ്റ്റ് ബുക്കുകളില്‍ ന്ത്യന്‍ ഭരണാധികാരികളെക്കുറിച്ചു വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ഉള്ളൂവെന്നുമാണ് അക്ഷയ് കുമാര്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന പൃഥ്വിരാജ് എന്ന സിനിമയുടെ വിശേഷം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
'നിര്‍ഭാഗ്യവശാല്‍, നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളില്‍ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനെപ്പറ്റി ഒന്നോ രണ്ടോ വാചകങ്ങളേയുള്ളൂ. പക്ഷേ, രാജ്യത്തെ പിടിച്ചടക്കിയവരെപ്പറ്റി ഒട്ടേറെ കാര്യങ്ങള്‍ പറയുന്നു. ഇതേപ്പറ്റി നമ്മുടെ പുസ്തകങ്ങളില്‍ എഴുതാന്‍ ആരുമില്ല. ഇതു വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുഗള്‍ചക്രവര്‍ത്തിമാര്‍ക്കൊപ്പം മറ്റ് രാജാക്കന്മാരെപ്പറ്റിയും നമ്മള്‍ അറിയണം. അവരും മഹാന്മാരാണ്- അക്ഷയ് കുമാര്‍ പറഞ്ഞു.
ഏഴാം ക്ലാസ് എന്‍.സി.ഇ.ആര്‍ടി ചരിത്ര പാഠപുസ്തകത്തില്‍ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് ഒരു അധ്യായം തന്നെ ഉണ്ടെന്ന് ട്വിറ്ററില്‍ ആളുകള്‍ മറുപടി നല്‍കി.  അക്ഷയ് കുമാര്‍ ഒരിക്കലും സ്‌കൂളില്‍ പോകുകയോ എന്‍.സി.ഇ.ആര്‍.ടി പുസ്തകം പഠിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആര്‍എസ്എസ് ശാഖകളില്‍ പഠിപ്പിക്കാന്‍ പോയിക്കാണുമെന്നുമാണ് ഒരാളുടെ പ്രതികരണം.  
പത്താം ക്ലാസില്‍ എത്തുന്നതിനുമുമ്പ് പലതവണ തോറ്റ ഇയാളാണ് ഇപ്പോള്‍ പാഠപുസ്തകങ്ങള്‍ എങ്ങനെ എഴുതണമെന്ന് പഠിപ്പിക്കുന്നതെന്നാണ് അജയ് കാമത്തിന്റെ പ്രതികരണം. ദയവായി എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍ വായിക്കൂയെന്ന് പ്രശാന്ത് കുമാര്‍.
അല്‍പജ്ഞാാനം വിലയ അപകടമാണെന്ന് രോഹിണി സിംഗ് ഉണര്‍ത്തുന്നു. ഈ കനേഡിയന്‍ പൗരന്‍ സ്‌കൂളുകളില്‍ മാത്രമാണ് ചരിത്രം പഠിച്ചത്. മുഗളന്മാരും ഹിന്ദു രാജാക്കന്മാരും ഉള്‍പ്പെടെ എല്ലാ രാജവംശങ്ങളെ കുറിച്ചും ഇയാള്‍ വായക്കണം- രോഹിണി സിംഗ് ട്വീറ്റ് ചെയ്തു.

 

Latest News