പാക്കിസ്ഥാനികള്‍ ക്രിമനലുകള്‍; ദുബായ് സുരക്ഷാ മേധാവിയുടെ ട്വീറ്റ് വിവാദത്തില്‍

ദുബായ്- പാക്കിസ്ഥാനികള്‍ ക്രിമിനലുകളും കള്ളക്കടത്തുകാരുമാണെന്ന ദുബായ് സുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമിന്റെ ട്വീറ്റ് പുതിയ വിവാദത്തിന് തിരികൊളുത്തി. പാക് പ്രവാസികള്‍ ഗള്‍ഫ് സമൂഹത്തിന് ഭീഷണിയാണെന്നും നിരന്തരം പ്രശ്്‌നങ്ങളുണ്ടാക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ പാക് സ്വദേശികളുടെ ചിത്രം സഹിതമാണ് ദാഹി ഖല്‍ഫാന്റെ ട്വീറ്റ്. 

്അതേസമയം ഇന്ത്യക്കാരെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ഇന്ത്യന്‍ പ്രവാസികള്‍ അച്ചടക്കമുള്ളവരാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒന്നിലേറെ ട്വീറ്റുകളിലായാണ് പാക്കിസ്ഥാനികളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. അറബിയിലാണ് ഖല്‍ഫാന്റെ ട്വീറ്റുകള്‍. ബംഗ്ലാദേശികള്‍ക്ക് വിസാ നിയന്ത്രണമേര്‍പ്പെടുത്തിയതു പോലെ പാക്കിസ്ഥാനികളെയും ശക്തമായി നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ട്വീറ്റിനെതിരെ വിമര്‍ശനവുമായി നിരവധി പാക്കിസ്ഥാനികള്‍ രംഗത്തെത്തി. തങ്ങള്‍ക്കെതിരായ ആരോപണത്തിന് ട്വീറ്ററിലൂടെയാണ് പാക്കിസ്ഥാനികള്‍ മറുപടി നല്‍കിയത്.  
 

Latest News