Sorry, you need to enable JavaScript to visit this website.

ഐ-ലീഗ് വീണ്ടും  ഒന്നാം ഡിവിഷനായേക്കും

ന്യൂദല്‍ഹി - ഐ.എസ്.എല്ലിനു പകരം ഐ-ലീഗിനെ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായി എ.ഐ.എഫ്.എഫ് പുനഃസ്ഥാപിച്ചേക്കും. സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് തയാറാക്കിയ കരട് ഭരണഘടന നല്‍കുന്ന സൂചന ഇതാണ്. മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈശിയും മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഭാസ്‌കര്‍ ഗാംഗുലിയുമാണ് കരട് ഭരണഘടന 2020 ജനുവരിയില്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ചത്. അത് ഇപ്പോഴാണ് പരസ്യപ്പെടുത്തിയത്. ഐ-ലീഗാണ് എ.ഐ.എഫ്.എഫ് നേരിട്ടു നടത്തുന്ന ടൂര്‍ണമെന്റെന്ന് രേഖയില്‍ പറയുന്നു. എ.ഐ.എഫ്.എഫും കമേഴ്‌സ്യല്‍ പാര്‍ട്ണറും സംയുക്തമായി നടത്തുന്ന ടൂര്‍ണമെന്റാണ് ഐ.എസ്.എല്‍. നിത അംബാനിയുടെ നേതൃത്വത്തിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡാണ് ഐ.എസ്.എല്‍ നടത്തുന്നത്. തരംതാഴ്ത്തലോ സ്ഥാനക്കയറ്റമോ ഇല്ലാത്ത ലീഗാണ് ഇപ്പോള്‍ ഐ.എസ്.എല്‍. 
ഈ ഭരണഘടന സുപ്രീം കോടതി അംഗീകരിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. സുപ്രീം കോടതി ഈയിടെ പ്രഫുല്‍ പട്ടേലിനെ എ.ഐ.എഫ്.എഫ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കുകയും മുന്‍ സുപ്രീം കോടതി ജഡ്ജി എ.ആര്‍. ദവെയുടെ നേതൃത്വത്തില്‍ മൂന്നംഗ പാനലിനെ ചുമതലയേല്‍പിക്കുകയും ചെയ്തിരുന്നു.
 

Latest News