ഭുവനേശ്വർ- എ.ടി.കെയെ 3-1 ന് തോൽപിച്ച് എഫ്.സി ഗോവ പ്രഥമ സൂപ്പർ കപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ. ഒന്നാം പകുതിയിൽ 1-0 ന് ലീഡ് ചെയ്ത ഗോവയെ ഫെറാൻ കോറോമിനാസ് ആണ് മുന്നിലെത്തിക്കുന്നത്. ഇൻജുറി ടൈമിലായിരുന്നു കോറുവിന്റെ ഗോൾ. അമ്പതാം മിനിറ്റിൽ റോബർട്ട് കീൻ എ.ടി.കെയെ ഒപ്പമെത്തിച്ചു. എന്നാൽ ആക്രമണം തുടർന്ന ഗോവ 69 ാം മിനിറ്റിൽ ഹ്യൂഗോ ബൂമോസിലൂടെയും 77 ാം മിനിറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസിലൂടെയും സ്‌കോർ ചെയ്ത് വിജയം ഉറപ്പാക്കുകയായിരുന്നു.