Sorry, you need to enable JavaScript to visit this website.

വിടവാങ്ങല്‍ സീസണില്‍ വീറോടെ സാനിയ

പാരിസ് - ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ പുരുഷ ഡബ്ള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും ഡച്ച് കൂട്ടാളി മാറ്റവെ മിഡെല്‍കൂപും വനിതാ ഡബ്ള്‍സില്‍ സാനിയ മിര്‍സയും ചെക് റിപ്പബ്ലിക്കുകാരി ലൂസി ഹറദേക്കയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. രണ്ടാം സീഡായ ക്രൊയേഷ്യയുടെ നികോള മെക്റ്റിച്-മാറ്റെ പാവിച് ജോഡിയെ രോഹന്റെ ടീം ആവേശകരമായ മൂന്നു സെറ്റില്‍ അട്ടിമറിച്ചു. 16ാം സീഡാണ് രോഹന്‍-മിഡെല്‍കൂപ് സഖ്യം. സ്‌കോര്‍: 6-7 (5-7), 7-6 (7-3), 7-6 (12-10).
നാല് മാച്ച് പോയന്റുകള്‍ രോഹനും കൂട്ടാളിയും അതിജീവിച്ചു. 
വനിതാ ഡബ്ള്‍സില്‍ സാനിയ-ഹറദേക്ക സഖ്യം കായ യുവാന്‍-തമാര സിദാന്‍സെക് കൂട്ടുകെട്ടിനെ 6-3, 6-4 ന് തകര്‍ത്തു. എട്ടാം സീഡ് കോക്കൊ ഗഫ്-ജെസിക്ക പെഗൂല സഖ്യവുമായാണ് സാനിയയുടെ ടീം ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. സാനിയക്ക് ഇത് വിടവാങ്ങല്‍ സീസണാണ്. 

Latest News