അമൃതയും  ഗോപി സുന്ദറും  പ്രണയത്തിന്റെ   പുതിയ വഴികളിലേക്ക്? 

കൊച്ചി- സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം വൈറലാകുന്നു. ഇന്‍സ്റ്റാഗ്രാമിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദര്‍ ചിത്രം പങ്കുവെച്ചത്. ഇരുവരും പ്രണയത്തിലാണോ എന്ന സംശയവുമായി നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകള്‍ നേര്‍ന്നും ഒട്ടേറെ പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
 

Latest News