Sorry, you need to enable JavaScript to visit this website.

എം. ശ്രീശങ്കറിന് ഗ്രീസില്‍ ലോംഗ്ജമ്പ് സ്വര്‍ണം

ആതന്‍സ് - മലയാളി ലോംഗ്ജമ്പര്‍ മുരളി ശ്രീശങ്കര്‍ ഗ്രീസിലെ കലീതിയയില്‍ നടന്ന ഇന്റര്‍നാഷനല്‍ ജംപിംഗ് മീറ്റില്‍ ലോംഗ്ജമ്പ് സ്വര്‍ണം നേടി. 8.31 മീറ്ററാണ് ശ്രീശങ്കര്‍ മറികടന്നത്. സ്വീഡന്റെ തോബിയാസ് മോണ്ട്‌ലര്‍ വെള്ളിയും (8.27 മീ.) ഫ്രാന്‍സിന്റെ യൂള്‍സ് പോമറി (8.17 മീ.) വെങ്കലവും കരസ്ഥമാക്കി. 8.36 മീറ്റരാണ് ശ്രീശങ്കറിന്റെ പേരിലുള്ള േേദശീയ റെക്കോര്‍ഡ്. ഒളിംപിക്‌സിനു ശേഷം ശ്രീശങ്കറിന്റെ ആദ്യ ഇന്റര്‍നാഷനല്‍ മീറ്റാണ് ഇത്. ലോക ചാമ്പ്യന്‍ഷിപ്പിനൊരുങ്ങുകയാണ് ശ്രീശങ്കര്‍. 
തമിഴ്‌നാട്ടുകാരനായ ലോംഗ്ജമ്പര്‍ ജെസ്വിന്‍ ആള്‍ഡ്രിന്‍ സ്‌പെയിനിലെ ഹ്യൂയല്‍വയില്‍ നടന്ന മീറ്റില്‍ 7.69 മീറ്റര്‍ ചാടി. തേഞ്ഞിപ്പലത്തു നടന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ ജെസ്വിനും ശ്രീശങ്കറും തമ്മില്‍ നടന്ന ഐതിഹാസിക പോരാട്ടത്തില്‍ ജെസ്വിന്‍ സ്വര്‍ണം നേടിയിരുന്നു. പക്ഷെ ദേശീയ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞത് ശ്രീശങ്കറിനാണ്. 

Latest News