Sorry, you need to enable JavaScript to visit this website.

കാൽമുട്ടിന് പരിക്ക്; ഇബ്രാഹിമോവിച്ചിന് എട്ടുമാസം വിശ്രമം

ലണ്ടൻ- കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സ്വീഡിഷ് ഫുട്‌ബോൾ ഇതിഹാസം ഇബ്രഹിമോവിചിന് കളിക്കളത്തിൽനിന്ന് എട്ടുമാസത്തോളം വിശ്രമം. കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമായതിനാലാണ് താരത്തിന് ഇത്രയും കാലം വിശ്രമം ആവശ്യമായത്. ഈ സീസണിൽ മിലാനൊപ്പം സീരി എ കിരീടം നേടാൻ താരത്തിന് കഴിഞ്ഞെങ്കിലും വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ആകെ 11 ലീഗ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. സീസണിൽ എട്ടു ഗോളുകൾ നേടി.
ഈ സീസണോടെ എ.സി മിലാനിൽ കരാർ അവസാനിക്കുന്ന ഇബ്രാഹിമോവിച്ച് കരാർ പുതുക്കാൻ തീരുമാനിച്ചിട്ടില്ല. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പറഞ്ഞിരുന്നു. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും കളി തുടരുന്നു എങ്കിൽ എ.സി മിലാനിൽ കരാർ പുതുക്കും എന്നുമായിരുന്നു പറഞ്ഞത്.
 

Latest News