Sorry, you need to enable JavaScript to visit this website.

സജിൻ ലാൽ ചിത്രത്തിൽ സമ്പത്ത് റാം നായകൻ

തമിഴ് നടൻ സമ്പത്ത് റാം മലയാളത്തിൽ നായകനാകുന്നു. സജിൻ ലാൽ സംവിധാനം ചെയ്യുന്ന സസ്‌പെൻസ് ക്രൈം ത്രില്ലർ സിനിമയിലൂടെയാണ് താരത്തിന്റെ മലയാള അരങ്ങേറ്റം. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളുമൊന്നും പുറത്തു വിട്ടിട്ടില്ല. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ജീവൻ ടി.വി ന്യൂസ് ഹെഡ് ബാബു വളപ്പായ ആണ് കഥ, തിരക്കഥ, സംഭാഷണം. 
കമൽ ഹാസന്റെ പുതിയ ചിത്രം വിക്രം 2 ൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സമ്പത്ത് റാം ജയം രവിയുടെ അഖിലൻ, ശൂർപ്പണക, തെലുങ്ക് ചിത്രം നൈന എന്നിവയിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. 
ദേശീയ അവാർഡിന്റെ പരിഗണനയിലെത്തിയ ക്രയോൺസ്, താങ്ക്യു വെരിമച്ച്, ഹന്ന എന്നീ ചിത്രങ്ങൾ ഒരുക്കിയ സജിൻ ലാലിന്റെ ഏറ്റവും പുതിയ സംവിധാന സംരംഭമാണിത്. 72 ഫിലിംസിന്റെ ബാനറിൽ ഷമീം സുലൈമാനാണ് ചിത്രം നിർമിക്കുന്നത്. ബി.വി. അരുൺ കുമാറാണ് പ്രോജക്റ്റ് ഡിസൈനർ. വാർത്ത പ്രചാരണം: പി. ശിവപ്രസാദ്, സുനിത സുനിൽ.

Latest News